
ഹസ്ത്യാദി ആയുർവേദ ചികിത്സകൻ നാകേരി വാസുദേവൻ നമ്പൂതിരിയെ ആദരിക്കും

ഗുരുവായൂര്‍: വിശ്വമംഗള ദിനാചരണത്തിന്റെ ഭാഗമായി വിശ്വ ആയുര്‍വ്വേദ പരിഷത്ത് കേരളം, ഹസ്ത്യാദി ആയുര്‍വ്വേദ ചികിത്സകന്‍ നാകേരി വാസുദേവന്‍ നമ്പൂതിരിയെ ഞായറാഴ്ച ആദരിയ്ക്കുമെന്ന് പരിഷത്ത് കേരളത്തിന്റെ ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഹസ്ത്യാദി ആയുര്‍വ്വേദത്തിന്റെ പ്രചരണത്തിനും, വികസനത്തിനും നല്‍കിയ സംഭവാനകളെ പരിഗണിച്ചുകൊണ്ട് ആണ് ആദരിക്കുന്നത്

ഭാരതീയ ചികിത്സാ വകുപ്പ് റിട്ട: ജോ: ഡയറക്ടറും, വിശ്വ ആയുര്‍വ്വേദ പരിഷത്ത് കേരളത്തിന്റെ സംസ്ഥാന അദ്ധ്യക്ഷനുമായ ഡോ: ടി.ടി. കൃഷ്ണകുമാര്‍, ആരോഗ്യ ഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ: ജെ. രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ , കുസാറ്റ് റിട്ട: എച്ച്.ഒ .ഡി പ്രൊ: ഡോ: സി.ജി. നന്ദകുമാര്‍, ആയുര്‍വ്വേദ ചികിത്സകനായ നാകേരി വാസുദേവന്‍ നമ്പൂതിരിയെ ആദരിയ്ക്കും. തുടര്‍ന്ന് നാകേരി വാസുദേവന്‍ നമ്പൂതിരി നടത്തുന്ന പ്രബന്ധാവതരണവും, ഹസ്ത്യാദി ആയുര്‍വ്വേദത്തിന്റെ സമകാലിക പ്രസക്തിയെകുറിച്ച് ചര്‍ച്ചയും നടക്കും.
ഡോ: സി.പി. അര്‍ജ്ജുന്‍ ചന്ദ്, ഡോ: ഹരിത എന്നിവര്‍ ചര്‍ച്ചയില്‍ മോഡറേറ്ററാകും. ഡോ: ആദര്‍ശ്, സി. രവി, ഡോ: ടി.ആര്‍. ജയലക്ഷ്മി അമ്മാള്‍, ട്രഷറര്‍ ഡോ: എം. ദിനേഷ്‌കുമാര്‍, ഡോ: കെ.എന്‍. ശ്രീരുദ്രന്‍, ഡോ: അമല്‍ എസ്. ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും വാർത്ത സമ്മേളനത്തിൽ ഡോ: സി. ബാലകൃഷ്ണന്‍, ഡോ: കെ.എം. ശ്രീദേവി, ഡോ: എം. ശ്രീഹരി എന്നിവര്‍ പങ്കെടുത്തു.
