
തെരുവ് നായസൗഹൃദ നഗരസഭക്ക് ശ്വാന പുരസ്ക്കാരം , കോൺഗ്രസ് പ്രതിഷേധം

ഗുരുവായൂർ : തെരുവ് നായ്ക്കളുടെ അനുദിന ആക്രമണത്തിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചു നഗരസഭക്ക് മുന്നിൽ മുനിസ്സിപ്പൽ കോൺഗ്രസ്സ് കമ്മിറ്റിപ്രതിഷേധ ധ സദസ്സ് സംഘടിപ്പിച്ചു. സദസ്സ് കെ.പി.സി.സി.. സെക്രട്ടറി കെ.ബി. ശശികുമാർ ഉൽഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ അദ്ധ്യക്ഷത വഹിച്ചു. നഗര സഭയുടെ നിസംഗതക്കെതിരായി പ്രതീകാൽത്മകമായിതെരുവ് നായസൗഹൃദ നഗരസഭക്കുള്ള ശ്വാന പുരസ്ക്കാര വിതരണവുo നടത്തി.അധികാര കഥാപാത്രങ്ങളെ അണിനിരത്തിയാണ് വിതരണ ചടങ്ങ് ഒരുക്കിയത്.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, മുനിസിപ്പൽ കോൺഗ്രസ്സ് കമ്മിറ്റി കോഡിനേറ്റർ ആർ.രവികുമാർ , മണ്ഡലം പ്രസിസണുമാരായ ആന്റോ തോമാസ് , ബി.വി ജോയ് , ഒ.കെ.ആർ മണികണ്ഠൻ, ബാലൻവാറണാട്ട്, കെ.പി എ.റഷീദ്, സി.എസ് സൂരജ്, വി.കെ സുജിത്ത്, ഷെഫീന ഷാനിർ, അജിത അജിത് മോഹൻദാസ് ചേലനാട്, ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ് , ടി.വി.കൃഷ്ണദാസ്, ടി.കെ.ഗോപാലകൃഷ്ണൻ ,വിജയകുമാർ അകമ്പടി , വി.എസ് നവനീത് . ഹരി എം വാരിയർ , എം.പി.ബഷീർ ഹാജി, പി.കെ.മോഹനൻ ,ഷാജി.ടി.എ ,ഷാനിർ പൂക്കോട്, ശ്രീധരൻ എടമിനി, ബാബു ജയ്ക്കബ്എന്നിവർ സംസാരിച്ചു
