
നഗര സഭ വികസന സദസ്സ്

ഗുരുവായൂർ : നഗരസഭ വികസന സദസ്സ് ഒക്ടോബർ 18ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ എം. കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ശനിയാഴ് രാവിലെ 11ന് ഗുരുവായൂർ നഗരസഭ ഇന്ദിര ഗാന്ധി ടൗൺ ഹാളിൽ
നടക്കുന്ന വികസന സദസ്സിൽ എൻ.കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും. മണലൂർ എംഎൽഎ മുരളി പെരുനെല്ലി . ജില്ല കളക്ടർ അർജ്ജുൻ പാണ്ഡ്യൻ, മുൻ എംഎൽഎ
കെ.വി.അബ്ദുൾ ഖാദർ,
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ എന്നിവർ പങ്കെടുക്കും
‘തുടരുന്ന വികസനം, വളരുന്ന ഗുരുവായൂർ ‘എന്ന ലക്ഷ്യത്തോടെ നാളത്തെ ഗുരുവായൂരിന്റെ വികസനത്തിന് ആവശ്യമായ അഭിപ്രായങ്ങൾ ചർച്ച ചെയ്യുവാനും പുതിയ ആശയങ്ങൾ രൂപീകരിക്കുമാനുമാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നതെന്ന് ചെയർമാൻ എം.കൃഷ്ണദാസ് പറഞ്ഞു. വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ. സായിനാഥൻ, ശൈലജസുതൻ, ബിന്ദു അജിത് കുമാർ,എ. എം
ഷഫീർ, എ.എസ് മനോജ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
