
ചാവക്കാട് നഗര സഭ തൊഴിൽ മേള സംഘടിപ്പിച്ചു

ചാവക്കാട് : നഗരസഭയുടെ നേതൃത്വത്തിൽ ‘സംഘടിപ്പിച്ച പ്രാദേശിക തൊഴിൽ മേള എൻ.കെ. അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു . നഗരസഭ എൻ.വി. സോമൻ സ്മാരക ഹാളിൽ. നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

നഗരസഭ വൈസ് ചെയർമാൻ . കെ.കെ. മുബാറക്
വിജ്ഞാനകേരളം ജില്ലാ കോർഡിനേറ്റർ . കെ.വി. ജോതിഷ് കുമാർ, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ . ഷാഹിന സാലിം, . അബ്ദുൽ റഷീദ്, അഡ്വ. മുഹമ്മദ് അൻവർ എ.വി, ബുഷറ ലത്തീഫ്, പ്രസന്ന രണദിവേ, നഗരസഭ കൗൺസിലർ എം. ആർ രാധാകൃഷ്ണൻ, കുടുംബശ്രീ ചെയർപേഴ്സൺ . ജീനാ രാജീവ്, എന്നിവർ സംസാരിച്ചു നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ . ഷമീർ എം. നന്ദി പറഞ്ഞു.
വിവിധ മേഖലകളിൽ നിന്നുള്ള 30-ലധികം തൊഴിൽദാതാക്കളും , 300-ൽ പരം തൊഴിലന്വേഷകരും മേളയിൽ പങ്കെടുത്തു.
