ഗുരുവായൂർ നഗര സഭയുടെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് കേന്ദ്രം ഉൽഘാടനം 20 ന്
ഗുരുവായൂര്‍ : നഗരസഭ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് കേന്ദ്രം മെയ് 20 ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്യുമെന്ന് നഗര സഭ ചെയർമാൻ എം കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു . അമൃത് പദ്ധതിയിലുള്‍പ്പെടുത്തി 22.86 കോടി രൂപ ചിലവില്‍. കിഴക്കേനടയില്‍ റെയില്‍വേ സ്റ്റേഷന് സമീപം നഗരസഭയുടെ ആന്ധ്രപാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് ആറ് നിലകളിലായി പാര്‍ക്കിംഗ് സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. . ഒരേ സമയം 366 കാറുകള്‍, 40 മിനിബസ്സുകള്‍, ഏഴ് ബസ്സുകള്‍, 100ഓളം ഇരുചക്രവാഹനങ്ങള്‍ എന്നിവ പാര്‍ക്ക് ചെയ്യാനാകും. കേന്ദ്രം പ്രവര്‍ത്തന സജ്ജമാകുന്നതോടെ വര്‍ഷങ്ങളായുള്ള ക്ഷേത്ര നഗരിയിലെ പാര്‍ക്കിംഗ് പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകും.
ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമ സ്ഥലം, സ്‌നാക്‌സ് ബാര്‍, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം, ലിഫ്റ്റ് എന്നീ സൗകര്യങ്ങളുണ്ട്. മുഴുവന്‍ സ്ഥലങ്ങളിലും നിരീക്ഷണ കാമറകളും ഉണ്ട്. താഴെ നിലയില്‍ നിന്ന് തന്നെ മുകളില്‍ പാര്‍ക്കിംഗ് ഒഴിവുണ്ടോ എന്നറിയാനായി ആധുനിക രീതിയിലുള്ള സൗകര്യം ഒരുക്കും . സോളാര്‍ വൈദ്യൂതിയും മഴ വെള്ള സംഭരണിയും ഉണ്ടാകും. ഇല്ര്രക്ടിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കും.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയം ഭരണ സ്ഥാപനം ഇത്തരമൊരു പാര്‍ക്കിംഗ് കേന്ദ്രം നിര്‍മ്മിക്കുന്നതെന്ന് ചെയര്‍മാന്‍ ചേമ്പറിന്റെ ചെയര്‍മാന്‍ കൂടിയായ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് പറഞ്ഞു. ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മ്മാണം കരാറെടുത്തത്. അഗ്നിശമന വകുപ്പിന്റെ പരിശോധന കഴിഞ്ഞ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഉത്ഘാടനം കഴിഞ്ഞാലും പാർക്കിങ്ങ് കേന്ദ്രം തുറന്നു കൊടുക്കാൻ വൈകും