Header 1 vadesheri (working)

ഗുരുവായൂർ കിഴക്കേ നടപ്പുര പാതയിൽ ഗ്രാനൈറ്റ് വിരിക്കൽ തുടങ്ങി

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രം കിഴക്കേ നടപ്പുര പാതയിൽ ഗ്രാനൈറ്റ് വിരിക്കൽ പ്രവൃത്തി തുടങ്ങി.. വാഹനപൂജ നടക്കുന്ന സത്രം ഗേറ്റ് മുതൽ ദേവസ്വം പുസ്തകശാലയ്ക്ക് സമീപം വരെയുള്ള പാതയിലാണ് ഗ്രാനൈറ്റ് വിരിക്കുന്നത്.പത്ത് മീറ്റർ വീതിയുണ്ടാകും. നടപ്പുര പാതയിൽ140 മീറ്റർ നീളത്തിലാണ് ഗ്രാനൈറ്റ് തറയിടൽ. പറവൂർ സ്വദേശി ദിലീപാണ് ശ്രീഗുരുവായൂരപ്പന് സമർപ്പണമായി ഈ പ്രവൃത്തി ചെയ്യുന്നത്.

First Paragraph Rugmini Regency (working)

ഇന്ന് രാവിലെ 9.00 നും 9.30 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു . ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ,ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങ്.