Header 1 vadesheri (working)

മുതുവട്ടൂർ കോൺഗ്രസ്സ് കമ്മറ്റിയുടെ കുടുംബ സ്നേഹസംഗമം ആഗസ്റ്റ് 27ന്

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് 9-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ 19-ാംമത് കുടുംബ സ്നേഹസംഗമം ആഗസ്റ്റ് 27ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ 9.30 ന് മുതുവട്ടൂർ ആച്ചാണത്ത് പറമ്പിൽ 100 ഓളം കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കുന്ന മുത്ത് തേടി കുട്ടിക്കൂടാരം എന്ന പരിപാടി മുൻ എം.എൽ.എ അനിൽ അക്കരെ ഉദ്ഘാടനം ചെയ്യും .

First Paragraph Rugmini Regency (working)

തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ദേശീയ അന്തർദേശീയ അവാർഡ് നേടിയ മുതുവട്ടൂർ സ്വദേശി വിജീഷ് മണി,ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ് അവാർഡ് നേടിയ ജഗത് ശിവ എന്നിവരെ ആദരിക്കും.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ശ്രീ ഗുരുപാദം കലാക്ഷേത്രത്തിന്റെനേതൃത്വത്തിൽ നൃത്തനൃത്തങ്ങൾ, ഗാനമേള എന്നിവയും ഉച്ചയ്ക്ക് ഓണസദ്യയും ഉണ്ടാകും.

വൈകീട്ട് 3 ന് നടക്കുന്ന സമാപനസമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും . ചാലക്കുടി എം.എൽ.എ ടി.ജെ സനീഷ്കുമാർ, യുഡിഎഫ് ജില്ല ചെയർമാൻ എം.പി. വിൻസന്റ്, മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ ,കെ.പി.സി.സി മെമ്പർ പി.കെ അബൂബക്കർ ഹാജി ,കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ്, മഹിളാകോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സ്വപ്ന
രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

Second Paragraph  Amabdi Hadicrafts (working)

ചടങ്ങിൽ പെൻഷൻ വിതരണം, ഔഷധ കിറ്റ്, ഓണക്കിറ്റ്,ഓണപ്പുടവ
,വിദ്യാഭ്യാസ അവാർഡ്, വിദ്യാർത്ഥികൾക്ക്‌ സൈക്കിൽ ,കർഷക അവാർഡ് വിതരണവും പൂർവ്വകാല കോൺഗ്രസ്സ് പ്രവർത്തകരെ ആദരിക്കും.
സംഘാടക സമിതി ഭാരവാഹികളായ കെ. വി. സത്തർ, പി. കെ.സുരേഷ്, എം.എൽ. ജോസഫ്, ശാന്ത സുബ്രഹ്മണ്യൻ
, മോഹനൻ കോറോട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.