Header 1 = sarovaram
Above Pot

“ജയ് ഭീം” പാലാരി വട്ടം ബീമാണോ , മുരളി പെരുനെല്ലിയും വിവാദത്തിൽ

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ചതിന് മന്ത്രി സജി ചെറിയാൻ രാജിവെച്ചതിന് പിന്നാലെ, ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറെക്കുറിച്ച് വിവാദ പരാമർശവുമായി സി.പി.എം എം.എൽ.എ മുരളി പെരുനെല്ലി. ‘ഇപ്പോ ജയ് ഭീം, ജയ് ഭീം എന്ന മുദ്രാവാക്യമാണ്. എന്ത് ബീമാണ്? പാലാവട്ടത്തിൽ തകർന്നുപോയ ബീമിനെ പറ്റിയാണോ നിങ്ങളീ മുദ്രാവാക്യം വിളിക്കുന്നത്’ എന്നായിരുന്നു മണലൂർ എം.എൽ.എയായ മുരളി പെരുനെല്ലി പരാമർശം.സജി ചെറിയാന്റെ ഭരണഘടന നിന്ദക്കെതിരെ ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ. അംബേദ്കറെ പുകഴ്ത്തി പ്രതിപക്ഷം ‘ജയ് ഭീം, ജയ് ഭീം’ എന്ന് മുദ്രാവാക്യം മുഴക്കിയിരുന്നു.

Astrologer

ഇതിനെ പരിഹസിച്ചാണ് ധനാഭ്യർഥന ചർച്ചയ്ക്കിടെ മുരളി പെരുനെല്ലി എം.എൽ.എ വിവാദപ്രസ്താവന നടത്തിയത്. പെരുനല്ലിയുടെ പരാമർശത്തില്‍ സഭയ്ക്കകത്തും പുറത്തും പ്രതിഷേധം കനത്തു. അംബേദ്കറെ അപമാനിക്കുന്ന മോശം പരാമർശത്തിന് മുരളി പെരുനെല്ലി മാപ്പ് പറയണമെന്ന് മണ്ണാർക്കാട് എം.എൽ.എ ശംസുദ്ധീൻ ആവശ്യപ്പെട്ടു. ഭരണഘടന ശിൽപിയെ അപമാനിക്കുന്ന സംസാരം നിയമസഭയിൽ ഒരുകാരണവശാലും അനുവദിക്കരുതെന്ന് ടി. സിദ്ധീഖ് എം.എൽ.എയും ആവശ്യപ്പെട്ടു. താൻ അങ്ങനെ അപമാനിക്കുന്ന ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നായിരുന്നു മുരളിയുടെ വിശദീകരണം. ഇതിനിടെ ‘ജയ് ഭീം’ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം പ്രതിഷേധം കനപ്പിച്ചു. പരിശോധിച്ച് സ്പീക്കർ റൂളിങ് നൽകുമെന്ന് സ്പീക്കർ പറഞ്ഞതോടെയാണ് ബഹളം അടങ്ങിയത്.

അതെ സമയം മുരളി പെരുനെല്ലിയുടെ പ്രസ്താവനക്കെതിരെ ഡോ ബിജു രംഗത്ത് എത്തി ‘ജയ് ഭീം എന്നാൽ പാലാരിവട്ടം പാലത്തിന്റെ ബീം ആണോ എന്ന സംശയം നിയമസഭയിൽ ഉന്നയിക്കുന്ന ഒരു ജനപ്രതിനിധി. ഇത്രമാത്രം വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകൾ ജനപ്രതിനിധികൾ ആകുന്ന ഒരു നാടായി മാറിയിരിക്കുന്നു കേരളം. വിവരമില്ലായ്‌മ മാത്രമല്ല ഇത് ഉള്ളിലിരുപ്പ് അറിയാതെ പുറത്തു വരുന്നത് കൂടിയാണ്. കേരളത്തിന്റെ രാഷ്ട്രീയ നിലവാരം അടിയന്തിരശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടതുണ്ട്’ -ഡോ ബിജു ഫേസ് ബുക്കിൽ കുറിച്ചു.

മുരളിയുടെ പ്രസ്താവനക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രൂക്ഷമായ ഭാഷയിൽ ആണ് പ്രതികരിച്ചത് ജയ് ഭീം ‘ എന്ന് UDF MLA മാർ വിളിച്ച് കേൾക്കുമ്പോൾ അത് ഏത് ‘പാലത്തിന്റെ ബീം’ ആണെന്നുള്ള ചോദ്യം ചോദിച്ചിരിക്കുന്നത് CPIM ന്റെ MLA മുരളി പെരുന്നെല്ലിയാണ്. അതും ആ ചോദ്യം ചോദിച്ചിരിക്കുന്നത് അംബേദ്ക്കർ തയ്യാറാക്കിയ ഭരണഘടനയുടെ 326 മത് ആർട്ടിക്കിൾ പ്രകാരം നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച്, ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത്, ഭരണഘടന പ്രകാരം സമ്മേളിച്ച നിയമസഭാ സമ്മേളനത്തിൽ ഇരുന്നുകൊണ്ടാണ് ഈ അധിക്ഷേപം …. മുരളിയിലോ , സജി ചെറിയാനിലോ മാത്രം പരിചിതമായതല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ അംബേദ്ക്കർ വിരുദ്ധതയും, ഭരണഘടനാ വിരോധവും , ഡാങ്കേ തൊട്ട് EMS വരെ അത് ഒരു പ്രത്യയശാസ്ത്രമായി കൊണ്ട് നടന്നവരാണ്. അതിൽ അതിരൂക്ഷവും ആഴത്തിൽ വേരുകളുള്ളതുമായ സവർണ്ണ ബോധം കൂടിയുണ്ട്. അതുകൊണ്ടാണല്ലോ 2022 വരെ ദളിതനെ കയറ്റാതിരുന്ന സവർണ്ണക്ഷേത്രമായി പോളിറ്റ് ബ്യൂറോ മാറിയത്. മുരളി സഖാവെ, ‘ജയ് ഭീം ഏതെങ്കിലും പാലത്തിന്റെ ബീമല്ല, അത് ഇന്ത്യാ മഹാരാജ്യത്തിന്റെയും , ഭരണഘടനയുടെയും, ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും എല്ലാം ഉറപ്പുള്ള ബീമാണ് …… മുരളി പെരുന്നല്ലിക്ക് എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല , കാരണം മുരളി ലക്ഷണമൊത്ത സഖാവാണ്. രാഹുൽ മാങ്കൂട്ടത്തിൽ ഫേസ് ബുക്കിൽ കുറിച്ചു.

Vadasheri Footer