Above Pot

മുരളീധരൻ എത്തിയതോടെ തൃശൂരിൽ താമര വാടി,ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കേന്ദ്ര മന്ത്രി : ചെന്നിത്തല

ഗുരുവായൂർ : തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ മുരളീധരന്‍ മത്സരിക്കാന്‍ എത്തിയതോടെ താമര വാടിയെന്ന് കോണ്ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ബിജെപി പടം മടക്കിയതായും പ്രചാരണ രംഗത്തുപോലും അവരെ കാണാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.അങ്ങനെ ആരും തൃശൂര്‍ എടുക്കില്ലെന്നും അത് കോണ്ഗ്ര സ് തന്നെ എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു . കെ മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മമ്മിയൂരിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല .

First Paragraph  728-90

Second Paragraph (saravana bhavan

മോദി എല്ലാ ദിവസവും കേരളത്തില്‍ വരുന്നുണ്ടെന്നും അതുകൊണ്ട് യുഡിഎഫിന്റെ വോട്ടുകള്‍ വര്ധിക്കുന്നു എന്നതാണ് സത്യമെന്നും ചെന്നിത്തല പറഞ്ഞു. മോദി അമിത് ഷായും കൂടുതല്‍ തവണ വരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്.കേരളം ഭരിച്ച് മുടിച്ച സര്ക്കാ രിനെതിരെ ജനം ഒറ്റക്കെട്ടായി അണി നിരക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സര്ക്കാര്‍ ജീവനക്കാര്ക്ക് ശമ്പളമില്ല, റിട്ടയേര്ഡ് ഉദ്യോഗസ്ഥര്ക്ക് പെന്ഷനില്ല, 52ലക്ഷം ക്ഷേമപെന്ഷണന്കാ്ര്ക്ക് പെന്ഷന്‍ കൊടുക്കുന്നില്ല, തൊഴിലാളികള്ക്ക് ക്ഷേമിനിധി ആനൂകൂല്യം ലഭിക്കുന്നില്ല. മാവേലി സ്റ്റോറില്‍ സാധനങ്ങളില്ല. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്നു.

അഴിമതി മാത്രമാണ് പിണറായി സര്ക്കാ്ര്‍ നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിണറായിയെയും മോദിയെയും ജനം മടുത്തിരിക്കുന്നു. ഇന്ത്യയില്‍ ഒരു മോദി തരംഗവുമില്ല. ഇന്ത്യാ മുന്നണി അധികാരത്തില്‍ എത്തും. 22ാം തീയതി മുരളീധരന്റെ പ്രചാരണത്തിനായി ചാവക്കാട് രാഹുല്‍ ഗാന്ധിയെത്തും. ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ കെ മുരളീധരൻ കേന്ദ്രമന്ത്രിയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു