Post Header (woking) vadesheri

മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിന് പോയ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് ഗുരുവായൂർ സ്വദേശി കൊല്ലപ്പെട്ടു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിന് പോയ നാലംഗ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ടു , മൂന്നു പേർ നിസാര പരിക്കോടെ രക്ഷപ്പെട്ടു .ഗുരുവായൂർ പേരകം സെന്റ് മേരീസ് പള്ളിക്ക് സമീപം തെക്കെപുരക്കൽ പരേതരായ കേശവൻ.. തങ്കമണി ദമ്പതികളുടെ … മകൻ.. വിനോദ് ഖന്ന. ( 45 ) ആണ് മരിച്ചത് . ഗുരുവായൂരിലെ പ്രമുഖ ഇന്റീരിയർ ഡിസൈനർ ആണ് .

Ambiswami restaurant

. മൂന്നാറിൽ നിന്നും സൂര്യനെല്ലിയിലേക്ക് പോകുന്ന വഴി ലോക്കാട് ഗ്യാപ്പിന് സമീപം നിയന്ത്രണം വിട്ട ഇനോവ കാർ 150 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വിനോദ് ഖന്ന വാഹനത്തിൽ നിന്നും തെറിച്ചു പോയി തൽഷണം മരിച്ചു. പരിക്കേറ്റ ഗുരുവായൂർ അമ്പലത്ത് ബിൽഡേഴ്‌സ് ഉടമ അബ്ദുൾ റഷീദ് (47) ,അരവിന്ദൻ (55) ,മിർഷാജ് (43) എന്നിവരെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചു .പരിക്ക് ഗുരുതരമല്ലാത്തതിനാൽ ഇവർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു .

Second Paragraph  Rugmini (working)

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഘം മൂന്നാർ സന്ദശനത്തിന് എത്തിയത്.മാട്ടുപ്പെട്ടി സന്ദർശിച്ച് സൂര്യനെല്ലിവഴി കൊളുക്കുമല സന്ദർശിക്കുന്നതിന് തിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സുവ്യയാണ് വിനോദ് ഖന്നയുടെ ഭാര്യ , മക്കൾ: വിദ്യാർത്ഥികളായ ചന്ദന, ചഞ്ചന., ചൈതിക്( പ്രമുഖ ചാനലിലെ ഡി ഫോർ ഡാൻസ് വിജയി ) സഹോദരങ്ങൾ.. ഉദയൻ, ശോഭന, ബീന, സുമ, ഗിരിജ, ബിന്ദു..

Third paragraph