Madhavam header
Above Pot

ടി.വി. രാജേഷ്​ എം.എൽ.എ യും പി.എ മുഹമ്മദ്​ റിയാസും റിമാൻഡിൽ

കോഴിക്കോട്: എയർ ഇന്ത്യ ഓഫിസ്​ ആക്രമണ കേസിൽ ടി.വി. രാജേഷ്​ എം.എൽ.എയെയും പി.എ മുഹമ്മദ്​ റിയാസിനെയും കോടതി റിമാൻഡ്​ ചെയ്​തു. 2010ൽ ഡി.വൈ.എഫ്​.ഐ സമരത്തിനിടെ നടന്ന ആക്രമണ കേസിലാണ്​ നടപടി.

Astrologer

കോഴിക്കോട്​ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ (നാല്​) കോടതിയാണ്​ ഇരുവരെയും റിമാൻഡ്​ ചെയ്​തത്​. കേസിൽ ജാമ്യം എടുക്കാൻ കോടതിയിൽ എത്തിയതായിരുന്നു ടി.വി. രാജേഷ്​ എം.എൽ.എയും പി.എ മുഹമ്മദ്​ റിയാസും. റിമാൻഡിലായ ഇരുവരെയും ഉടൻ ജയിലിലേക്ക്​ മാറ്റും

2016-ൽ വിമാനസര്‍വ്വീസുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. മാര്‍ച്ചിന് നേതൃത്വം നൽകിയ അന്നത്തെ ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസ്, ടിവി രാജേഷ്, കെ.കെ.ദിനേശൻ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോൾ കോടതി പ്രതികളെ റിമാൻഡിലാക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

Vadasheri Footer