മുടിക്കോട് ആന ഇടഞ്ഞു, ലോറി മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു.
തൃശ്ശൂർ: മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയിൽ മുടിക്കോട് ആന ഇടഞ്ഞു. ലോറി ലോറി മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു. ശ്രീകൃഷ്ണപുരം വിജയ് എന്ന കൊമ്പനാണ് ഇടഞ്ഞത്. ദേശീയപാതയിൽ സർവീസ് റോഡിലൂടെ നടത്തിക്കൊണ്ടു പോവുന്നതിനിടെയാണ് ആന ഇടഞ്ഞോടിയത്. ഇതിനിടയിലാണ് വഴിയരികിൽ നിറുത്തിയിട്ടിരുന്ന ചരക്ക് ലോറി കുത്തി മറിച്ചിടാൻ ശ്രമിച്ചത്. കൊമ്പൊടിഞ്ഞതോടെ ശ്രമം ഉപേക്ഷിച്ചു.
ഈ സമയത്ത് ലോറി ഡ്രൈവർമാറ്റി. സമീപത്തെ വാഴത്തോട്ടത്തിൽ കയറി വാഴകൾ നശിപ്പിച്ചു. വൈദ്യുതി തൂൺ മറിച്ചിടാനും ശ്രമമുണ്ടായി. രണ്ടാംപാപ്പാൻ ഏറെ നേരം ആനപ്പുറത്ത് കുടുങ്ങി. തൃശൂരിലെ ഒരു ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിനെത്തിച്ചതായിരുന്നു ആനയെ. ഒരു മണിക്കൂറോളം ആരെയും അടുപ്പിക്കാതെ നാടിനെ വിറപ്പിച്ച ആനയെ പിന്നീട് എലിഫന്റ് സ്ക്വാഡെത്തിയാണ് തളച്ചത്.