എം ടി യുടെ വേർപാടിൽ ദൃശ്യഗുരുവായൂർ അനുശോചിച്ചു.
ഗുരുവായൂർ : മലയാളത്തിൻ്റെ മഹാനായ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പൗരാവലി അനുശോചനം രേഖപ്പെടുത്തി. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.
എൻ . കെ അക്ബർ എം എൽ എ , കെ.വി അബ്ദുൾ ഖാദർ , കവി രാധാകൃഷ്ണൻ കാക്കശ്ശേരി, സി.എ ഗോപ പ്രതാപൻ, ശോഭ ഹരിനാരായണൻ, ആർ വി അബ്ദുൾ റഹിം, കെ.കെ ജ്യോതി രാജ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് ഗോപാലൻ , പി.ഐ സൈമൺ, കെ ആർ സുനിൽകുമാർ, നന്ദൻ എളവള്ളി, ശശി വാറനാട്, ബാലൻ വാറനാട്ട്, ജി.കെ പ്രകാശൻ, പി.ഐ ആൻ്റോ, അരവിന്ദൻ പല്ലത്ത്, കെ. പി കരുണാകരൻ, വി.പി ആനന്ദൻ, ആർ ജയകുമാർ, ടി.എൻ മുരളി, എം.സി സുനിൽകുമാർ, സി ഡി ജോൺസൺ, ചന്ദ്രൻ ചങ്കത്ത്, പി. അജിത് എന്നിവർ പ്രസംഗിച്ചു
വി. പി. ഉണ്ണികൃഷ്ണൻ ആമുഖ പ്രസംഗം നടത്തി. ദൃശ്യ സെക്രട്ടറി ആർ രവികുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.