Header 1 vadesheri (working)

എം എസ് എം ജില്ലാ വിദ്യാർത്ഥി സമ്മേളനം ചാവക്കാട്.

Above Post Pazhidam (working)

ചാവക്കാട് : എം എസ് എം തൃശ്ശൂർ ജില്ല ഹയർസെക്കൻഡറി വിദ്യാർത്ഥി സമ്മേളനം ഹൈസക്ക് 2024 സെപ്റ്റംബർ 16 തിങ്കൾ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ചേറ്റുവ ഷാ ഇൻറർനാഷ്‌ണൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എൻ കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.

First Paragraph Rugmini Regency (working)


കേരള നദ്‌വത്തുൽ മുജാഹിദീന്റെ (KNM )വിദ്യാർത്ഥി വിഭാഗമായ എം എസ് എം വിദ്യാർത്ഥി സമൂഹത്തെ സംസ്‌കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി സംസ്ഥാന വ്യാപകമായി ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സമ്മേളനമാണ് ഹൈസെക് (HIGHSEC 2024). കെ എൻ എം ജില്ലാ പ്രസിഡണ്ട് പി.കെ മുഹമ്മദ് അധ്യക്ഷതവഹിക്കും. ജില്ലാ സെക്രട്ടറി ഇ കെ ഇബ്രാഹിംകുട്ടി മൗലവി, എം എസ് എം സംസ്ഥാന പ്രസിഡണ്ട് അമീൻ അസ്‌ലഹ്, എം ജി എം ജില്ലാ പ്രസിഡൻ്റ് സഫിയ അലി മുഹമ്മദ്, എം എസ് എം ജില്ലാ സെക്രട്ടറി ഇഹ്സാൻ ചാവക്കാട്, ഹാഫിസ് അമീൻ എന്നിവർ പ്രസംഗിക്കും.

Second Paragraph  Amabdi Hadicrafts (working)

തുടർന്ന് നടക്കുന്ന പഠന സെഷനിൽ നജാദ് സ്വലാഹി ആമുഖഭാഷണം നടത്തും. അലിഷാക്കിർ മുണ്ടേരി, ഷാഹിദ് മുസ്ലിം ഫാറൂഖി, ഇസ്‌മായിൽ ബുസ്‌താനി, അംജദ് എടവണ്ണ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.
ഉച്ചയ്ക്കുശേഷം നടക്കുന്ന പ്രശ്നോത്തരി സെഷന്‌ ആദിൽ ജിദ് സലാഹി നേതൃത്വം നൽകും.ശേഷം നടക്കുന്ന പഠന ചർച്ചയിൽ മുഹമമ്മി അതിർ, ഐ.എസ്.എം ജില്ലാ പ്രസിഡണ്ട് സാലിഷ് വാടാനപ്പള്ളി എന്നിവർ വിഷയം അവതരിപ്പിക്കും. കെ.എ കബീർ ബുസ്‌താനി മോഡറേറ്റർ ആകും

സമാപന സമ്മേളനം കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ. കെ എ അബ്ദുൽ ഹസീബ് മദനി ഉദ്ഘാടനം ചെയ്യും. എം എസ് എം ജില്ലാ പ്രസിഡണ്ട് ഹനീൻ അബ്ദുല് ‌അസീസ് അധ്യക്ഷത വഹിക്കും. എംജിഎം സംസ്ഥാന സെക്രട്ടറി ശരിഫാ സൈദ്, ഐ.എസ്.എം ജില്ലാ സെക്രട്ടറി പി എ അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ നേരും. പി കെ സക്കരിയ സ്വലാഹി സമാപന പ്രഭാഷണം നടത്തും.
പി കെ മുഹമ്മദ്. (ജില്ലാ പ്രസിഡണ്ട്), ഇഹ്സാൻ ചാവക്കാട് (എം എസ് എം ജില്ലാ സെക്രട്ടറി), ഹർഷാദ് വാടാനപ്പള്ളി, ഹാഫിസ് അമിൻ, ഷിഫാസ് മുഹമ്മദലി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.