Above Pot

എം ആർ ആർ എം സ്കൂളിൽ യാത്രയയപ്പ്

ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 137 -)0 സ്കൂൾ വാർഷികം, യാത്രയയപ്പ്, നേഴ്സറി കലോത്സവം ,അവാർഡ് ദാനം, കലാസന്ധ്യ എന്നിവ സ്കൂൾ അങ്കണത്തിൽ  ആഘോഷിച്ചു.ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരായ ലൗലി. ജെ, ലത.കെ, സി എൽ മാത്യു എന്നിവർക്കുള്ള യാത്രയയപ്പും നടന്നു.

First Paragraph  728-90

യാത്രയയപ്പ് സമ്മേളനം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.ഡി.ഷീബ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ഷൈബി വത്സൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഫോട്ടോ അനാച്ഛദനം ചെയ്തു. കവി രാധാകൃഷ്ണൻ കാക്കശ്ശേരി മുഖ്യാതിഥി ആയിരുന്നു.  മാനേജർ എം. യു. ഉണ്ണികൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. 

Second Paragraph (saravana bhavan

എച്ച് എം.എം സന്ധ്യ,പ്രസന്ന രണദിവെ, കെ. വി. സത്താർ, എം. ബി. പ്രമീള, സി. എച്ച്. റഷീദ്,സാദിഖ്‌.സി.എച്ച്, സിറാജ്, താഹിറ, പി. ഷീജ, സുമ. പി, എൻ.വി. മധു, സോഷ്യ കെ വി, എ വി ശ്രീജ, അസ്ന.എ എന്നിവർ സംസാരിച്ചു വിദ്യാർഥികൾക്കുള്ള സമ്മാനദാനവും വിവിധ കലാപരിപാടികളും അരങ്ങേറി. ജനറൽ കൺവീനർ എ എം ഗ്രീഷ്മ ദേവി നന്ദി പറഞ്ഞു.