
ടെമ്പിൾ സ്റ്റേഷനിൽ മോട്ടോർ വാഹന പെറ്റി കേസ് അദാലത്ത്

ഗുരുവായൂർ : വിവിധ കുറ്റകൃത്യങ്ങൾ ക്കായി മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരം പിടിക്കപ്പെട്ടിട്ടുള്ള വാഹനത്തിന്റെ ഉടമസ്ഥർക്കോ ഡ്രൈവർമാർക്കോ കുറ്റകൃത്യങ്ങള്ക്കനുസരിച്ച് എം വി ആക്റ്റ് പ്രകാരമുള്ള പിഴ ഒടുക്കുന്നതിനായി തൃശൂർ സിറ്റി പോലീസിൻെറ മേൽ നോട്ടത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു.

ഏപ്രിൽ 25 തിയ്യതി രാവിലെ 09.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ ഗുരുവായൂർ സബ് ഡിവിഷൻ തലത്തിൽ മോട്ടോർ വാഹന പെറ്റി കേസ് അദാലത്ത് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ വെച്ച് നടത്തുന്നത് . പൊതുജനങ്ങൾ തങ്ങളുടെ വാഹനത്തിന്റെ മേൽ ചുമത്തപ്പെട്ടിട്ടുള്ള പിഴ അടക്കുന്നതിനായി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് . ഗുരുവായൂർ അസി. പോലീസ് കമ്മീഷണർ അറിയിച്ചു