
മോഹൻ സിത്താരക്ക് “വിദ്യാ രക്ഷിത് “പുരസ്‌കാരം

ഗുരുവായൂർ : സിനിമാ സംഗീതലോകത്ത് സവിശേഷ ശൈലിയിലൂടെ സ്വന്തമായൊരു വഴി വെട്ടിത്തുറന്ന് 40 വർഷം പൂർത്തിയാക്കിയ സംഗീത സംവിധായകൻ .മോഹൻ സിത്താരയ്ക്ക് ജന്മനാട്ടിൽ ആദരം. മേഖലയിലെ സംഭാവനകളെ മുൻനിർത്തിയാണ്
“വിദ്യാരക്ഷിത് 2K26 പുരസ്ക്കാരത്തിന് മോഹൻ സിത്താര അർഹനായത്.

മലയാളത്തിന് പുറമെ മറ്റ് ഇന്ത്യൻ ഭാഷകളിലും അദ്ദേഹം സംഗീതം ചെയ്തിട്ടുണ്ട്. വിദ്യാവിഹാർ ട്രസ്റ്റിൻ്റെ സിൽവർ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് 2026 ജനുവരി 10 ശനിയാഴ്ച കാക്കശ്ശേരി വിദ്യാ വിഹാർ സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ കെ. വി. മോഹനകൃഷ്ണൻ പുരസ്ക്കാരം സമ്മാനിക്കും
പി ടി എ പ്രസിഡന്റ് അഡ്വ സുജിത് അയിനിപ്പുള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമാ സംവിധായകൻ ദേവരാജൻ മൂക്കോല , ക്ലബ് എഫ്. എം. ആർ. ജെ. സിംല മേനോൻ, സാഹിത്യകാരൻ റാഫി നീലാങ്കാവിൽ , കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി സുരേഷ്, സിനിമാതാരം ബിജേഷ് അവണൂർ , മാധ്യമ പ്രവർത്തകൻ രാജേഷ് മേനോൻ, സംഗീത സംവിധായകനായ ബിനോയ് എസ്. പ്രസാദ്, ഗായകൻ സനോജ് പെരുവല്ലൂർ, തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന് വിവിധ കലാപരിപാടികളും സംഗീത സന്ധ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകരായ വിദ്യാവിഹാർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ ഉഷ നന്ദകുമാർ, അക്കാദമിക്ക് കോ ഓർഡിനേറ്റർ ശോഭ മേനോൻ , ജെതിൻ അശോകൻ എന്നിവർ അറിയിച്ചു.

