Header 1 = sarovaram
Above Pot

മൊബൈൽ ഫോണിന് തകരാർ, “മൈജി” ഉടമ നഷ്ടപരിഹാരം നൽകണം

തൃശൂർ : മൊബൈൽ ഫോണിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.കാഞ്ഞാണി കിഴക്കൂട്ട് വീട്ടിൽ ദേവരാജൻ.കെ.ജി.ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം റോഡിലുള്ള മൈജി ഉടമക്കെതിരെയും, ഹരിയാനയിലുള്ള ഡിബി ജി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.

മൈജിയിൽ നിന്ന് ദേവരാജൻ 18,000 രൂപ നൽകി ഡിബിജി ടെക്നോളജി ഉല്പാദിപ്പിക്കുന്ന നോക്കിയ ഫോൺ വാങ്ങിയിരുന്നു.1199 രൂപ ഈടാക്കി കൂടുതൽ കാലത്തേക്ക് വാറണ്ടിയും എടുപ്പിച്ചിരുന്നു. മൊബൈൽ ഫോണിന് ചാർജ് കയറാത്ത തകരാർ കാട്ടുകയുണ്ടായിട്ടുള്ളതാകുന്നു.പരാതിപ്പെട്ടപ്പോൾ തകരാർ പരിഹരിച്ചു നൽകാമെന്ന് പറഞ്ഞ് ഫോൺ വാങ്ങി വെക്കുകയായിരുന്നു.എന്നാൽ തകരാർ പരിഹരിച്ചുനൽകാതെ നീട്ടിക്കൊണ്ടുപോവുകയും തുടർന്ന് വിളിച്ചാൽ ഫോണെടുക്കാത്ത അവസ്ഥയുമായിരുന്നു.

Astrologer

നിവൃത്തിയില്ലാതെ ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് ഫോണിൻ്റെ വില 18000 രൂപയും കൂടുതൽ കാലത്തേക്ക് വാറണ്ടിക്കായി ഈടാക്കിയ 1199 രൂപയും അടക്കം 19199 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 3000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Vadasheri Footer