Header 1 vadesheri (working)

വിദ്യാര്‍ത്ഥികള്‍ക്ക് എം.എല്‍.എ പ്രതിഭ പുരസ്കാരം നല്‍കി ആദരിക്കുന്നു

Above Post Pazhidam (working)

ചാവക്കാട് ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ താമസക്കാരായവരും മണ്ഡലത്തിലെ സ്ക്കൂളുകളില്‍ പഠിച്ചവരുമായ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എം.എല്‍.എ പ്രതിഭ പുരസ്കാരം നല്‍കി ആദരിക്കുന്നു.

First Paragraph Rugmini Regency (working)

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലുള്ള സ്ക്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സ്ക്കൂളുകളില്‍ നിന്നും ശേഖരിക്കുന്നതിനാല്‍ അവര്‍ വിവരങ്ങള്‍ നല്‍കേണ്ടതില്ല. മണ്ഡലത്തിന് പുറത്തുള്ള സ്ക്കൂളുകളില്‍ പഠിക്കുന്ന മണ്ഡലത്തിലെ താമസക്കാരായ എല്ലാ വിദ്യാര്‍ത്ഥികളും ഫോട്ടോ, മാര്‍ക്ക് ലിസ്റ്റിന്‍റെ പകര്‍പ്പ് , മണ്ഡലത്തില്‍ താമസിക്കുന്നതാണെന്നുള്ള വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം എന്നിവ 20/05/2024 നകം ഗുരുവായൂര്‍ എം.എല്‍.എയുടെ ഓഫീസില്‍ നല്‍കേണ്ടതാണ്

Second Paragraph  Amabdi Hadicrafts (working)