Above Pot

ക്ഷീരകർഷകർക്കായി ഏകദിന ബോധവത്ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

ചാവക്കാട് : മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ഷീരകർഷകർക്കായി സംഘടിപ്പിച്ച ഏകദിന ബോധവത്ക്കരണ പരിശീലനപരിപാടി ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ.അക്ബർ ഉൽഘാടനം ചെയ്തു . മൃഗസംരക്ഷണവകുപ്പിന്റെ 2018-19 വർഷത്തെ എക്‌സറ്റൻഷൻ & ട്രെയിനിംഗ് പദ്ധതിയുടെ ഭാഗമായാണ് ബ്ലോക്ക് തലത്തിൽ ക്ഷീരകർഷകർക്കായി ഏകദിന ബോധവൽക്കരണ പരിശീലനപരിപാടി സംഘടിപ്പിച്ചത് .വെറ്ററിനറി ആശുപത്രിയിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.എച്ച്.സലാം, എ.എ.മഹേന്ദ്രൻ,സീനിയർ വെറ്ററിനറി സർജൻ ഡോ: രഞ്ജി ജോൺ, എന്നിവർ സംസാരിച്ചു. ഡോക്ടർ നിർമൽ, അരുൺ മുഹമ്മദ് എന്നിവർ പകർച്ചാവ്യാധികൾ, സാംക്രമിക രോഗങ്ങൾ – നിയന്ത്രണമാർഗ്ഗങ്ങൾ, കന്നുകാലികളിലെ വേനൽക്കാല പരിചരണം എന്നീ വിഷയങ്ങളിൽ ക്ലാസ്സെടുത്തു

First Paragraph  728-90