Header 1 vadesheri (working)

തൃശൂര്‍ എംജി റോഡില്‍ യുവാവിന്റെ ആത്മഹത്യാശ്രമം.

Above Post Pazhidam (working)

തൃശൂര്‍ : തൃശൂര്‍ എംജി റോഡില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. ഹോട്ടല്‍  ജീവനക്കാരനായ മൈസൂര്‍ സ്വദേശി ആസീഫാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താനുള്ള ശ്രമം പൊലീസ് തടയുകയായിരുന്നു.

First Paragraph Rugmini Regency (working)

നാല് മാസം ഹോട്ടലില്‍ ജോലി ചെയ്തതിന്റെ കൂലി ഉടമ നല്കിയില്ലെന്നാണ് യുവാവിന്റെ ആരോപണം. കടയുടെ മുന്നില്‍ ഭാര്യയ്‌ക്കൊപ്പമെത്തിയ യുവാവ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. ജോലി ചെയ്ത വകയില്‍ രണ്ടുലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. 

നീതി ലഭിക്കാനായി ആസിഫ് ലേബര്‍ കമ്മീഷണറെ സമീപിച്ചിരന്നു. ലേബര്‍ ഓഫീസറുടെ നിര്ദേലശമുണ്ടായിട്ടും ഉടമ ശമ്പളം നല്കി്യില്ലെന്നും യുവാവ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.  

Second Paragraph  Amabdi Hadicrafts (working)

എന്നാല്‍ യുവാവ് കള്ളം പറയുകയാണെന്നാണ് ഹോട്ടലുടമയുടെ വാദം. കട  തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളു. പിന്നെ എങ്ങനെയാണ് നാലുമാസത്തെ കുടിശ്ശിക കൊടുക്കാനുണ്ടാകുയെന്നാണ് ഹോട്ടല്‍ ഉടമ ചോദിക്കുന്നത്. യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നഗരമധ്യത്തില്‍ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചതിന് ആസിഫിനെതിരെ കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു