Post Header (woking) vadesheri

മെട്രോ കളർ ഫെസ്റ്റ്, വിജയികൾക്കുള്ള സമ്മാനദാനം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : മെട്രോലിങ്ക്സ് ഫാമിലി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ പതിനാറാമത് അഖില കേരള ചിത്രരചന മത്സരത്തിലെ-മെട്രോ കളർ ഫെസ്റ്റ് 2024- വിജയികൾക്കുള്ള സമ്മാനദാനം നടത്തി .3300 കുട്ടികൾ പങ്കെടുത്ത ഈ മെഗാ മത്സരത്തിൽ 267 കുട്ടികൾ വിജയികളായിരുന്നു എല്ലാ വിജയികൾക്കും സർട്ടിഫിക്കറ്റുംമെമന്റോയും വിതരണം ചെയ്തു.മെട്രോ ഹാളിൽ വെച്ച് നടന്ന ചടങ്ങ് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡൻറ് പി മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള ലളിതകല അക്കാദമി സെക്രട്ടറി ബാലമുരളി കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.

First Paragraph Jitesh panikar (working)

ചിത്രരചനയുടെ അമ്പതാം വർഷത്തിൽ എത്തിനിൽക്കുന്ന പ്രശസ്ത ചിത്രകാരൻ ഗായത്രിയെ ആദരിച്ചു.സിനിമാതാരം ശിവജി ഗുരുവായൂർ,എൽ എഫ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോക്ടർ ജെന്നി തെരസ് ,ജയ്സൺ ഗുരുവായൂർ എന്നിവർ സമ്മാനദാനം നടത്തി. സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക വിഭാഗം ഉണ്ടായിരുന്നു.കളർ ഫസ്റ്റ് ചീഫ് കോർഡിനേറ്റർ
ബാബു വർഗീസ് ആമുഖ പ്രസംഗം നടത്തി.സെക്രട്ടറി ഗിരീഷ് സി ഗീവർ സ്വാഗതവും ട്രഷറർ ചാർലി മാളിയൻമാവ് നന്ദിയും പറഞ്ഞു .

ജോർജ് തരകൻ ,ബിന്ദു ജൈസൺ ,ഷൈജു കെ ബി ,വി കെ അനിൽകുമാർ,ജയശങ്കർ,വിശ്വനാഥൻ പി ജി ,ജിജു തലക്കോട്ടൂർ,രതീഷ് ഒ,വാസുദേവൻ റ്റി ഡി,ആന്റോ നീലങ്കാവിൽ , പിൻ്റോ നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി.ഏറ്റവും കൂടുതൽ പോയിൻറ് നേടിയ അമൽ ഇംഗ്ലീഷ് സ്കൂൾ ചെമ്മണ്ണൂരിന് ട്രോഫി നൽകി.
കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച അമൽ സ്കൂൾ,ശ്രീ ഗോകുലം പബ്ലിക് സ്കൂൾ,ഐസിഎ ഇഎച്ച്എസ് വടക്കേക്കാട്, ബ്ലൂമിംഗ് ബഡ്സ് ബഥാനിയ
എന്നീ സ്കൂളുകൾക്ക്പ്രത്യേക സമ്മാനങ്ങൾ നൽകി ചിത്രരചന അധ്യാപകനായ
പ്രജിത്തിനെ ആദരിച്ചു. ഓരോ വിഭാഗത്തിലും 1 2 3 സ്ഥാനക്കാർക്ക് പുറമേ എ പ്ലസ് ഗ്രേഡുകളും എ ഗ്രേഡുകളും സമ്മാനങ്ങൾ നൽകി.