Header 1 vadesheri (working)

അഖിലഭാരത നാരായണീയ പ്രചാര സഭയുടെ “മേൽപ്പത്തൂർ” പുരസ്‌കാരംപെരുവനം കുട്ടന്‍മാരാര്‍ക്ക്

Above Post Pazhidam (working)

ഗുരുവായൂര്‍: അഖിലഭാരത നാരായണീയ പ്രചാര സഭ, ഗുരുവായൂരപ്പ ഭക്തര്‍ക്ക് അഭയ കേന്ദ്രമായി മമ്മിയൂരില്‍ പടുത്തുയര്‍ത്തുന്ന ശ്രീഗുരുവായൂരപ്പ ശരണാലയ നിര്‍മ്മിതിയുടെ മുന്നോടിയായി ശരണാലയഭൂമിയില്‍ വെള്ളിയാഴ്ച മുതല്‍ മൂന്നുദിവസം ”നാരായണീയ ത്രയാഹം” നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

First Paragraph Rugmini Regency (working)

ശ്രീഗുരുവായൂരപ്പന്റെ ഇഷ്ട സ്‌തോത്രങ്ങളില്‍ വളരെ പ്രാധാന്യമേറിയ ശ്രീമന്നാരായണീയം 3-ദിവസംകൊണ്ട് ഉപാസിയ്ക്കുവാന്‍ അഖില ഭാരത നാരായണീയ സത്രസമിതി ഒരുക്കുന്ന ”നാരായണീയ ത്രയാഹം,” രാജേശ്വരി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തപ്പെടും. നാമാര്‍ച്ചന, പ്രഭാഷണം, പാരായണം, മറ്റ് പൂജാകര്‍മ്മങ്ങള്‍ എന്നിവയോടേയാണ് ഗുരുവായൂരപ്പ ഭൂമിയില്‍ ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. 15.5-സെന്റ് ഭൂമിയില്‍ മൂന്ന് നിലകളിലായി 15000-ചതുരശ്ര വിസ്തീര്‍ണ്ണത്തോടെ 28-മുറികളോടുകൂടി 6-കോടി, 20-ലക്ഷം ചിലവിലാണ് അഖിലഭാരത നാരായണീയ പ്രചാര സഭ, ഗുരുവായൂരില്‍ ഗുരുവായൂരപ്പ ശരണാലയം പടുത്തുയര്‍ത്തുന്നത്.

Second Paragraph  Amabdi Hadicrafts (working)

കൂടാതെ കഴിഞ്ഞ 14-വര്‍ഷമായി നാരായണീയ ദിനത്തില്‍ നല്‍കിവരുന്ന 25,000/-രൂപയും, ഫലകവും, പ്രശസ്തി പത്രവുമടങ്ങുന്ന ”മേല്‍പ്പത്തൂര്‍ പുരസ്‌ക്കാരം,” ഈ വര്‍ഷം വാദ്യകലാരംഗത്തെ കുലപതി പെരുവനം കുട്ടന്‍മാരാര്‍ക്ക് സമ്മാനിയ്ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 2007-ല്‍ ആരംഭിച്ച അഖിലഭാരത നാരായണീയ പ്രചാര സഭയില്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രം നാല്‍പ്പതിനായിരം അംഗങ്ങളുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അഖില ഭാരത നാരായണീയ പ്രചാരസഭ ചീഫ് കോ: ഓഡിനേറ്റര്‍ ദിനേശന്‍ പിള്ള, ജനറല്‍ സെക്രട്ടറി കമലം എസ്. നായര്‍, രാജേന്ദ്രകുമാര്‍, സീത ശങ്കരന്‍കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.