Above Pot

ഗുരുവായൂർ മേൽപ്പാലം, നിർമ്മാണം ഒക്ടോബറിൽ പൂർത്തീകരിക്കും

ഗുരുവായൂർ : റെയിൽവേ മേൽപ്പാലം നിർമ്മാണത്തോടനുബന്ധിച്ച പ്രവൃത്തികൾ അവസാന ഘട്ടത്തിൽ . റെയിൽവേ പാളത്തിനു മുകളിലുള്ള സ്ലാബ് കോൺക്രീറ്റ് പ്രവൃത്തി ഈ മാസം 15 ഓടെ പൂർത്തീകരിച്ചു. തുടർന്ന് എവൺ സൈഡിന്റെ കോൺക്രീറ്റിങ്ങ് ഈ മാസം 20 ന് പൂർത്തീകരിക്കും.
എ ടു ഭാഗം സ്റ്റാബ് കോൺക്രീറ്റിങ്ങിനാവശ്യമായ പ്രവൃത്തികൾ നടന്നു വരുന്നുണ്ട്. ഈ പ്രവൃത്തി ഒക്ടോബർ ആദ്യ വാരം പൂർത്തീകരിക്കും.ഒക്ടോബർ മാസത്തിൽ തന്നെ അപ്രോച്ച് റോഡിന്റെ ബിഎംബിസി , കൈവരികളുടെയും ഫുഡ്പ്പാത്തിന്റെയും നിർമ്മാണം, പെയ്ന്റിങ്ങ് തെരു വിളക്ക് സ്ഥാപിക്കൽ, പാളത്തിനടിയിലെ സൗന്ദര്യവത്കരണം എന്നീ പ്രവൃത്തികളും പൂർത്തീകരിക്കും.

First Paragraph  728-90

ഗുരുവായൂർ നഗരസഭാ കോൺഫ്രൻസ് ഹാളിൽ ചേർന്ന റെയിൽവേ മേൽപ്പാല
അവലോകന യോഗത്തിനു ശേഷം എൻ കെ അക്ബർ എംഎൽഎ യുടെ നേത്യത്വത്തിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, നഗരസഭാ ഉദ്യോഗസ്ഥർ, റെയിൽവേ ഉദ്യോഗസ്ഥർ, കരാറുകാർ നിർമ്മാണ സ്ഥലം സന്ദർശിച്ച് പുരോഗതി വിലയിരുത്തി.

Second Paragraph (saravana bhavan

അവലോകന യോഗത്തിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ എസിപി കെ ജി സുരേഷ്, നഗരസഭ എഞ്ചിനീയര്‍ ഇ ലീല,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആർ ബി ഡി സി ഉദ്യോഗസ്ഥർ കരാറുകാർ ,തുടങ്ങിയവർ പങ്കെടുത്തു.