Header 1 vadesheri (working)

ഗുരുവായൂർ റെയിൽവേ മേൽപാലം , മെയ്മാസത്തിൽ പൂർത്തീകരിക്കുമെന്ന് അവലോകനയോഗം

Above Post Pazhidam (working)

ഗുരുവായൂർ : റെയിൽവേ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ടെമ്പിൾ സൈഡിലെ റീട്ടെയിനിങ് വാൾ പ്രവർത്തി ജനുവരി മുപ്പതാം തീയതിക്കകം പൂർത്തീകരിക്കുമെന്നും മറുഭാഗത്ത് പ്രവർത്തി ഫെബ്രുവരി 28 പൂർത്തീകരിക്കുമെന്നും ആർബി ഡി സി കെ പ്രൊജക്റ്റ് എഞ്ചിനീയർ, എംഎൽഎ എൻ കെ അക്ബറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തെ അറിയിച്ചു . മെയ് മാസത്തിൽ തന്നെ പാലം നിർമ്മാണം പൂർത്തീകരിക്കുന്നതിന് ആവശ്യമായ കലണ്ടർ തയ്യാറാക്കി

First Paragraph Rugmini Regency (working)


കെഎസ്ഇബി ,വാട്ടർ അതോറിറ്റി, ബിഎസ്എൻഎൽ എന്നിവയുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവർത്തി അടിയന്തരമായി പൂർത്തീകരിക്കുന്നതിന് രാത്രി സമയത്ത് കൂടി പ്രവർത്തി നടത്തുന്നതിന് തീരുമാനമായി സർവീസ് റോഡിൻറെ പൂർത്തീകരണത്തിനായി നിലവിൽ ബസ് പാർക്ക് ചെയ്യുന്നത് കുറച്ചു കൂടി കിഴക്കോട്ട് മാറ്റി പാർക്ക് ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകി കൂടാതെ സർവീസ് റോഡ് നിർമ്മാണത്തിന് ആവശ്യമായ മണ്ണ് ലഭ്യമാക്കുന്നതിന് തടസ്സങ്ങൾ നീക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ തഹസിൽദാർക്ക് എംഎൽഎ നിർദ്ദേശം നൽകുകയുണ്ടായി

Second Paragraph  Amabdi Hadicrafts (working)

തിരുവെ ങ്കിടം അടിപ്പാ ത നിർമ്മാണവുമായി ബന്ധപ്പെട്ട് സോയിൽ ഇൻവെസ്റ്റിഗേഷൻ പൂർത്തീകരിച്ചതായി കെ റെയിൽ ഉദ്യോഗസ്ഥർ യോഗത്തെ അറിയിക്കുകയുണ്ടായി അപ്രോച്ച് റോഡ് ഉൾപ്പെടെ അടിപ്പാത നിർമ്മാണത്തിന് വിശദമായ ഡി പി ആർ തയ്യാറാക്കി സമർപ്പിക്കുന്നതിന് കെ റയലിന് ന് നിർദ്ദേശം നൽകി .സ്വകാര്യ വ്യക്തിയുടെ സ്ഥലം അടിപ്പത നിർമണത്തിനായി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി നഗരസഭാ സെക്രട്ടറി യോഗത്തെ അറിയിച്ചു ദേവസ്വം ഭൂമി പാത നിർമ്മാണത്തിന് വിട്ടുനിൽക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ഗുരുവായൂർ ദേവസ്വം യോഗത്തെ അറിയിക്കുകയുണ്ടായി റെയിൽവേ പാലത്തിനു മുകളിലുള്ള സൂപ്പർ സ്ട്രക്ചർ നിർമ്മാണം ഫാക്ടറിയിൽ നടന്നു വരുന്നതായും സമയബന്ധിതമായി തന്നെ നിർമ്മാണം പൂർത്തീകരിക്കാൻ ആകുമെന്നും റെയിൽവേ അധികൃതർ യോഗത്തിൽ അറിയിച്ചു

ഗുരുവായൂർ നഗരസഭാ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ അനീഷ്മ ഷനോജ് നഗരസഭ സെക്രട്ടറി ബീന എസ് കുമാർ നഗരസഭ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ ലീല ,സതേൺ റെയിൽവേ അസി.എക്സി. എഞ്ചിനീയർ പി അബ്ദുൾ അസീസ്, കെ റെയിൽ സെക്ഷൻ എഞ്ചിനീയർ മിഥുൻ ജോസഫ് , പൊതുമരാമത്ത് വകുപ്പ് എക്സി.എഞ്ചി. മാലിനി ,കെ എസ് ബി, വാട്ടർ അതോറിറ്റി, കെ ആർ എഫ് ബി , ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.