Header 1 vadesheri (working)

ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരം കേളത്ത് അരവിന്ദാക്ഷന്‍ മാരാർക്ക്.

Above Post Pazhidam (working)

ഗുരുവായൂര്‍: ചിങ്ങമഹോത്സവത്തോടനുബന്ധിച്ച് പുരാതന നായര്‍ തറവാട്ടു കൂട്ടായ്മ നല്‍കിവരുന്ന ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരത്തിന് വാദ്യകുലപതി കേളത്ത് അരവിന്ദാക്ഷന്‍ മാരാരെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 5001-രൂപയും, യും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരത്തിനര്‍ഹനായ കേളത്ത് അരവിന്ദാഷന്‍ മാരാര്‍, എഴുപതിറ്റാണ്ടോളമായി വാദ്യ രംഗത്തെ സര്‍ഗ്ഗസിദ്ധി പ്രകടമാക്കി ലോക ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പ്രമുഖ വേളകളില്‍ നിറസാന്നിദ്ധ്യമാണ് മാരാര്‍.

First Paragraph Rugmini Regency (working)

മദ്ധ്യകേരളത്തിലെ ഒട്ടനവധി ആഘോഷ വേദികളില്‍ അമരക്കാരനായി തലയെടുപ്പോടെയാണ് എണ്‍പതിന്റെ നിറവിലും അദ്ദേഹം വാദ്യനിഷ്ഠ അവതരിപ്പിച്ച് തുടര്‍ന്ന് വരികയാണ് . ചെണ്ടവാദനത്തോടൊപ്പം തിമിലയിലും അദ്ദേഹം വാദ്യ തലങ്ങളിലെ അസുലഭ കലാകാരനായി അരങ്ങുതകര്‍ത്തിട്ടുണ്ട്. ചിങ്ങമഹോത്സവദിനത്തില്‍ നല്‍കി പോരുന്ന പുരസ്‌കാരം സെപ്തംബര്‍ 25-ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ ചേരുന്ന ചടങ്ങില്‍, പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ അരവിന്ദാക്ഷ മാരാര്‍ക്ക് പുരസ്‌ക്കാരം സമ്മാനിയ്ക്കും.

Second Paragraph  Amabdi Hadicrafts (working)

സമാദരണ സമര്‍പ്പണ ചടങ്ങ്, ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. നടനും കാരിക്കേച്ചറിസ്റ്റുമായ നന്ദകിഷോര്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍ എന്നിവര്‍ മുഖ്യാതിഥികളാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് അഡ്വ: രവി ചങ്കത്ത്, ബാലന്‍ വാറണാട്ട്, അനില്‍ കല്ലാറ്റ്, ജയപ്രകാശ് ഗുരുവായൂര്‍, മുരളി അകമ്പടി എന്നിവര്‍ അറിയിച്ചു.