Post Header (woking) vadesheri

മെഡിസി പ്പ് പ്രീമിയം വർദ്ധന, കെ എസ് എസ് പി എ പ്രതിഷേധ സമരം നടത്തി.

Above Post Pazhidam (working)

ചാവക്കാട് : പെൻഷൻകാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി യായ മെഡിസിപ്പിന്റെ പ്രീമിയം 500 രൂപയിൽ നിന്നും 810 രൂപയാക്കി വർദ്ധിപ്പിച്ച കേരള സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ കെ. എസ്.എസ്.പി.എ ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ചാവക്കാട് സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.

Ambiswami restaurant


നിയോജകമണ്ഡലം പ്രസിഡണ്ട് കെ.പി. പോളി അധ്യക്ഷത വഹിച്ച സമരപരിപാടി സംസ്ഥാന കമ്മിറ്റി അംഗം എം.എഫ്.ജോയ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ വി. കെ.ജയരാജ് ഒ.ഐ. സി.സി.നേതാവ് എൻ. പി.രാമചന്ദ്രൻ, ചന്ദ്രപ്രകാശ് എടമന

Second Paragraph  Rugmini (working)

നിയോജകമണ്ഡലം സെക്രട്ടറി പി.മുകുന്ദൻ തോംസൺ വാഴപ്പള്ളി,പി.ഐ ലാസർ,വി.പി.ഹരിഹരൻ, പി. സി.തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ മണ്ഡലം ഭാരവാഹികൾ സമരത്തിന് നേതൃത്വം നൽകി.