ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പെൻഷൻകാർക്ക് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പിലാക്കിയ മാതൃകയിൽ മെഡിസെപ്പ് ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കണമെന്ന് ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ഗുരുവായൂർ ദേവസ്വത്തിനോടും കേരള സർക്കാരിനോടും അഭ്യർത്ഥിച്ചു.
ദേവസ്വം ജീവനക്കാരുടെ ആശ്രിതർക്കെന്നപോലെ പെൻഷൻകാരുടെ ആശ്രിതർക്കും ദേവസ്വം മെഡിക്കൽ സെന്ററിൽ സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗുരുവായൂർ ദേവസ്വം സഹകരണ സംഘത്തിൽ വിരമിച്ച ജീവനക്കാർക്കും തുല്യ പങ്കാളിത്തം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
2022 വർഷത്തെ ഭാരവാഹികളായി എം.കെ.നാരായണൻ നമ്പൂതിരി (പ്രസിഡന്റ്) കെ.വി.രാധാകൃഷ്ണ വാര്യർ, ടി.എ. ശിവദാസൻ (വൈസ് പ്രസിഡന്റുമാർ ) ശിവദാസ് മൂത്തേടത്ത് (സെക്രട്ടറി) വി.ബാലകൃഷ്ണൻ നായർ , പി.ഉണ്ണികൃഷ്ണൻ(ജോയന്റ് സെക്രട്ടറിമാർ ) പി.എ. അശോക് കുമാർ (ട്രഷറർ) തുടങ്ങിയവരെ വീണ്ടും തെരെഞ്ഞെടുത്തു.