Post Header (woking) vadesheri

വിൽപനക്കായി കൊണ്ടുവന്ന എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്: എക്സൈസ് പട്രോളിങ്ങിനിടെ 2.68 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. എടക്കഴിയൂര്‍ തിരുത്തിക്കാട്ട് പിലാക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഹീന്‍(22) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് നാലിന് എടക്കഴിയൂര്‍ വളയം തോട് ഭാഗത്തുനിന്നാണ് ഇയാള്‍ പിടിയിലായത്.

Ambiswami restaurant

സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാള്‍ റോഡില്‍ നില്‍ക്കുന്നത് കണ്ട് ചാവക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഡി.വി.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ചോദ്യം ചെയ്യുകയും പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഇയാളില്‍നിന്നും എം.ഡി.എം.എ. കണ്ടെത്തിയത്. ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്താന്‍ ഇയാള്‍ കാത്തുനില്‍ക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Second Paragraph  Rugmini (working)

പ്രിവന്റീവ് ഓഫീസര്‍മാരായ പി.എല്‍.ജോസഫ്, ടി.എസ് . സജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.കെ. റാഫി, പി.ഇ. അനീസ് മുഹമ്മദ്, കെ. ശരത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ബി. റൂബി, ഡ്രൈവര്‍ അബ്ദുള്‍ റഫീക്ക് എന്നിവരും പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.