Header 1 vadesheri (working)

എം ഡി എം എ യുമായി രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : ചാവക്കാട് എക്സൈസ് നടത്തിയ രാത്രികാല പരിശോധനയിൽ ഗുരുവായൂർ കാരക്കാട്, ചാവക്കാട് പുന്ന എന്നിവിടങ്ങളിൽ നിന്നുമായി എം ഡി എം എ യുമായി രണ്ടുപേർ അറസ്റ്റിലായി. കാരക്കാട് കാരയിൽ വീട്ടിൽ ശശികുമാറിന്റെ മകനായ ഗോവിന്ദ് (20) നെ 1.101 ഗ്രാം എം ഡി എം എ യുമായും, പുന്ന കറുപ്പം വീട്ടിൽ കാദർ മകൻ സയിദ് അക്ബർ (40) നെ 3.253 ഗ്രാം എം ഡി എം എ സഹിതമാണ് പിടികൂടിയത്.

First Paragraph Rugmini Regency (working)

. ചാവക്കാട് പരിസരത്തുമായി ലഹരി മരുന്ന വില്പന നടത്തുന്ന സംഘങ്ങളെ പറ്റി ഇവരിൽ നിന്നും എക്സൈസിന് സൂചനകൾ ലഭിച്ചു വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിൻ്റോ സി.ജെ പ്രിവൻ്റീവ് ഓഫീസർമാരായ ബാഷ്പജൻ സി കെ , സുനിൽ ടി ആർ , സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു.കെഎൻ, ജോസഫ് എ , ശ്യാം. എസ്, അക്ഷയ് കുമാർ എം.എ. വനിതാ സിവിൽ എക്സൈസ് ഓഫീസർ സജിത എസ്. സിനി എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്