Header 1 vadesheri (working)

18 ഗ്രാം എംഡിഎംഎ യുമായി രണ്ടു പേർ പിടിയിൽ

Above Post Pazhidam (working)

കുന്നംകുളം : വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കണ്ടാശം കടവ് സ്വദേശി വിഷ്ണു, അന്തിക്കാട് സ്വദേശി ശ്രീജിത്ത് എന്നിവർ പിടിയിലായത്. പൊലീസ് സംശയിക്കാതിരിക്കാൻ വീട്ടിലെ വളർത്തുനായയുമായി ബംഗ്ലൂരുവിൽ നിന്ന് ലഹരിമരുന്ന് കടത്തിയ യുവാക്കൾ തൃശൂർ കുന്നംകുളത്ത് വെച്ചാണ് പിടിയിലായത്. ഇവരുടെ കാറിൽ നിന്ന് 18 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

First Paragraph Rugmini Regency (working)

ടൂറിസ്റ്റ് ബസിലും കാറിലും ട്രെയിനിലുമായി കടത്തുന്ന എംഡിഎംഎ നിരന്തരം പിടികൂടിയതോടെയാണ് തൃശ്ശൂരിലെ യുവാക്കള്‍ പുതിയ മാര്‍ഗം തേടിയത്. കണ്ടശാം കടവ് സ്വദേശി വിഷ്ണുവും അന്തിക്കാട് സ്വദേശി ശ്രീജിത്തും എംഡിഎംഎയുമായി ബംഗ്ലൂരുവില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്നു. കാറിലായിരുന്നു യാത്ര. സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അങ്കിത് അശോകന്‍റെ നിര്‍ദ്ദേശമുണ്ടായിരുന്നു. സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പൊലീസും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

പരിശോധന സംഘത്തിന് മുന്നിലേക്ക് പുലര്‍ച്ചെയാണ് പ്രതികള്‍ കാറോടിച്ചെത്തിയത്. വാഹനത്തിന് പുറകിൽ നിന്നും അനക്കം കണ്ട് പരിശോധിച്ചപ്പോഴാണ് വളർത്തുനായക്കൊപ്പം സൂക്ഷിച്ചിരുന്ന 18 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ എംഡിഎംഎ എത്തിച്ചിരുന്നത്. നേരത്തെയും വളര്‍ത്ത് നായയെ കയറ്റിയ കാറില്‍ പ്രതികള്‍ ലഹരി കടത്തിയിരുന്നു. അയല്‍ സംസ്ഥാനങ്ങളിലെ പൊലീസിനെ പറ്റിച്ചത് നായയെ കാട്ടിയായിരുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവറായ വിഷ്ണുവിന്‍റെതാണ് വളര്‍ത്ത നായ. വെല്‍ഡിങ് വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ് ശ്രീജിത്ത്. നായയെ പരിപാലിക്കാന്‍ കുന്നംകുളത്തുള്ള പരിശീലകര്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു