Post Header (woking) vadesheri

എം.ഡി.എം.എയുമായി നാട്ടിക ക്യൂ ടെൻ കാറ്ററിംഗ് ഉടമ അറസ്റ്റിൽ.

Above Post Pazhidam (working)

തൃപ്രയാർ : എം.ഡി.എം.എയുമായി നാട്ടികയിൽ കാറ്ററിംഗ് ഉടമ അറസ്റ്റിൽ. . നാട്ടിക ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ ഷാനവാസ് (50) ആണ് അറസ്റ്റിലായത്. റൂറൽ ജില്ലാ ഡൻസാഫ് ടീമും, വലപ്പാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇന്നലെ രാത്രി വാഹന പരിശോധനക്കിടയില്‍ പെരിങ്ങോട്ടുകര വെച്ച് വലപ്പാട് കോതകുളം സ്വദേശികളായ അനസ്, സാലിഹ് എന്നിവരെ എം.ഡി.എം.എയുമായി അന്തിക്കാട് പോലീസ് പിടികൂടിയിരുന്നു.

Ambiswami restaurant

ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ യുവാക്കൾക്ക് എം.ഡി.എം.എ നൽകിയത് ഷാനവാസ്‌ ആണെന്ന് അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടു പാക്കറ്റിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ സഹിതം വീട്ടു പരിസരത്ത് നിന്നും ഷാനവാസിനെ പിടികൂടിയത്. വീടിന്റെ സമീപത്തു വെച്ച് ഷാനവാസിനെ ദേഹപരിശോധന നടത്തിയപ്പോഴാണ്, അരയിൽ പ്രത്യേകം കെട്ടിയിരുന്ന തുണി ബെൽറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ രണ്ടു പാക്കറ്റ് മയക്കുമരുന്ന് കണ്ടെടുത്തത്.

Second Paragraph  Rugmini (working)

പിടിയിലായ ഷാനവാസ്‌ നാട്ടിക ബീച്ചിൽ വീടിനോട് ചേർന്ന് ക്യൂ ടെൻ എന്ന പേരിൽ കാറ്ററിങ് സ്ഥാപനം നടത്തി വരികയാണ്. കാറ്ററിങ് സെർവിസിന്റെ മറവിൽ ഇടക്ക് ബാംഗ്ലൂർ പോയി എം.ഡി.എം.എ കൊണ്ടുവന്നു നാട്ടിൽ രഹസ്യമായി വില്പന നടത്തുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

Third paragraph