
മയക്കുമരുന്ന് വ്യാപാരവും ഉപയോഗവുംകൂടുതൽ കേരളത്തിൽ : വി കെ ശ്രീകണ്ഠൻ എം പി

ഗുരുവായൂർ : ഇന്ത്യയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും നടക്കുന്നത് കേരളത്തിൽ ആണെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമതി അംഗം വി കെ ശ്രീകണ്ഠൻ എം പി . കഴിഞ്ഞ പത്ത് കൊല്ലത്തെ പിണറായി സർക്കാരിന്റെ ഭരണ നേട്ടമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി . കേന്ദ്ര സർക്കാർ പാർലിമെന്റിൽ വെച്ച രേഖയുടെ അടിസ്ഥാനത്തിൽ ആളാണ് താനിത് പറയുന്നത് അദ്ദേഹം പറഞ്ഞു . . ഗരുവായൂരിലെ യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥമുള്ള നിയോജക മണ്ഡലം കൺവെ ൻ ഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു . പാലക്കാട് എം പി .

ഗുജറാത്ത് കടലിടുക്ക് വഴി മയക്കു മരുന്ന് കേരള തീരത്തെത്തുന്നു എന്ന ഞെ ട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത് ഇതിനു തടയിടാന്‍ പിണറായി സര്‍ക്കാറിനു കഴിഞ്ഞില്ല. കേരളത്തിലെ ക്ഷേമപദ്ധതികള്‍ ഈ സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞു. കാര്‍ഷിക മലയോര മേഖല തകര്‍ന്നു. വീട്ടുനികുതിയും, കെട്ടിട നികുതിയും 300 മുതല്‍ 400 ശതമാനം വരെ വര്‍ദ്ധിപ്പിച്ചു.വൈദ്യുതി നിരക്ക് നിരവധി തവണ വര്‍ദ്ധിപ്പിച്ചു. മിന്നല്‍ മാജിക്ക് എന്ന പേരില്‍ കേരള ജനത്തെ തകര്‍ക്കാന്‍ പുതിയ മദ്യം ഇറക്കി കുടുംബ ജീവിതം തകര്‍ത്തു. ഈ സര്‍ക്കാര്‍.എന്നും അദ്ദേഹം പറഞ്ഞു

ഗുരുവായൂർ ഇന്ദിര ഗാന്ധി ടൗൺ ഹാളിൽ നടന്ന കൺവെൻഷനിൽ യു. ഡി. എഫ് നിയോജക മണ്ഡലം ചെയർമാൻ ആർ. വി. അബ്ദുൾ റഹീം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മുൻ മന്ത്രിയും ഗുരുവായൂർ മുൻ എം. എൽ. എ യുമായ പി. കെ. കെ ബാവ,ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്,കെപിസിസി ജനറൽ സെക്രട്ടറി മാരായ ഒ. അബ്ദുൾ റഹിമാൻ കുട്ടി, ജോസ് വളളൂർ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് സി. എ. മുഹമ്മദ് റഷീദ്, കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് സി. വി. കുരിയാക്കോസ് , കെ. വി. ഷാനവാസ്, എ.എസ് സൂരജ് എന്നിവർ സംസാരിച്ചു.

സ്ത്രീകളടക്കം നൂറുകണക്കിന് പേർ പങ്കെടുത്ത സദസ്സിനെ സ്ഥാനാർഥി സി. എച്ച്. റഷീദ് സംബോധന ചെയ്തു. യു. ഡി. എഫ് ന്റെ വിജയം സുനിശ്ചിതമാണെന്ന് റഷീദ് പറഞ്ഞു.
സി. എ. ഗോപപ്രതാപൻ -ചെയർമാൻ, ജലീൽ വലിയകത്ത് – വർക്കിംഗ് ചെയർമാൻ, ആർ. പി. ബഷീർ – കൺവീനർ, വി. കെ. ഫസലുൽ അലി, അരവിന്ദൻ പല്ലത്ത് – കൺവീനർമാർ, ആർ. വി. അബ്ദുൾ റഹീം -ട്രഷറര്‍ എന്നിവർ ഭാരവാഹികളായുള്ള ഇരുന്നൂറ്റി ഒന്ന് പേർ അടങ്ങിയ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

