
മയക്ക് മരുന്നുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്ന സംവിധാനം സർക്കാർ ഊർജി തമാക്കണം

ഗുരുവായൂർ : എം ഡി എം എ പോലുള്ള മയക്കുമരുന്നിൻ്റെ ഉപയോഗത്തിൽ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിന് മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള സംവിധാനം സർക്കാർ തലത്തിൽ കൂടുതൽ ഊർജജിതമാക്കണമെന്നും കേരളമഹിള സംഘം ആവശ്യപ്പെട്ടു.

ജനകിയ സമിതികൾ കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ എടുക്കണമെന്നും സെമിനാർ ആവശ്യപ്പെട്ടു. കേരളമഹിള സംഘം ത്രിശ്ശൂർ ജില്ലാ കമ്മറ്റി ഗുരുവായൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സെമിനാർ കേരള മഹിള സംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറിഷീല വിജയകുമാർ ഉൽഘാടനം ചെയ്തു മഹിള സംഘം ജില്ലാ കമ്മറ്റി വൈസ് പ്രസിഡൻ്റ് പി.ആർ റോസ്‌ലി അധ്യക്ഷത വഹിച്ചു.

സി.പി ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ: പി മുഹമ്മദ് ബഷീർ , മഹിള സംലം ജില്ലാ നേതാക്കളായ ജയന്തി സുരേന്ദ്രൻ സജ്ന പർവീൺ, അനിത രാധാകൃഷ്ണൻ, പ്രീജാസത്യൻ, ലിനി ഷാജി, വിജി സദാനന്തൻ, സിജിജ്യോതി ലക്ഷ്മി എന്നിവർ സംസാരിച്ചു മഹിള സംലം ജില്ലാ വൈസ് പ്രസിഡൻ്റ് ഗീതാ രാജൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് സുമ ജയൻ നന്ദിയും നന്ദിയും പറഞ്ഞു