Header 1 vadesheri (working)

മയക്ക് മരുന്ന് വ്യാപാരികളായ മൂന്ന് പേർ ചാവക്കാട് പിടിയിൽ

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് പോലീസ് വിവിധ സ്ഥലങ്ങളിൽ നടത്തിയ വാഹന പരിശോധയിൽ മയക്ക് മരുന്നുമായി മൂന്ന് പേർ പിടിയിലായി മണത്തല വോൾഗ നഗറിൽ അമ്പലത്ത് വീട്ടിൽ മുഹമ്മദുണ്ണി യുഎ മകൻ അബൂ താഹിർ (27) ,ഇരട്ടപ്പുഴ കുന്നത്ത് കണ്ണൻ (23), അകലാട് മൂന്നയിനി വേട്ട നാട്ടിൽ മാമു മകൻ ഫെർനാസ്‌ (26 ), എന്നിവരാണ് പിടിയിലായത്

First Paragraph Rugmini Regency (working)

ഗുരുവായൂർ എ .സി. പി. സുരേഷ്. കെ .ജി. എന്നവരുടെ നേത്രത്വത്തിൽ വാഹന പരിശോധനയിൽ രണ്ട് കേസുകളിയായി 27.10 ഗ്രാംഎം ഡി എം എയും 3.12 ഗ്രാം ഹാഷിഷ് ഓയിലും ആണ് പിടികൂടിയത് . സ്കൂൾ- കോളേജുകൾ കേന്ദ്രീകരിച്ചും , പ്രദേശത്തെ യുവാക്കൾക്കും, അടുത്തിടെ നടക്കാനിരിക്കുന്ന ഉത്സവങ്ങൾക്കുമായി ലഹരി വസ്തുക്കൾ വിതരണം നടത്തുന്നതിനായി കൊണ്ടുവന്നതാണെന്നുള്ളതാണ് പ്രാഥമിക വിവരം
ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിപിൻ .കെ. വേണു ഗോപാൽ എസ് ഐ ബിപിൻ. ബി നായർ, ബിജു , എസ് സി പി ഒ മാരായ മുനീർ , സൗദാമിനി , പ്രജീഷ് , ഹംദ് , സന്ദീപ് സി പി ഒ മാരായ വിനീത്, അബൂബക്കർ അഖിൽ, അനസ്, എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് .ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി യു പ്രതികളെ കോടതി റിമാൻഡ് ചെയ്തു