Header 1 vadesheri (working)

മതിൽ ഇടിഞ്ഞു വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം.

Above Post Pazhidam (working)

ഗുരുവായൂർ  : വെങ്കിടങ്ങിൽ സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിഞ്ഞ് വീണ് 7 വയസുകാരി മരിച്ചു. യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് കരുവന്തല മാമ്പ്ര തൊട്ടി പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവി ഭദ്രയാണ് (7) മരിച്ചത്. വെങ്കിടങ്ങ് ശ്രീ ശങ്കരനാരായണ എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

First Paragraph Rugmini Regency (working)

മാമ്പ്ര തൊട്ടിപ്പറമ്പിൽ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനമായിരുന്നു ഇന്ന്. അതിന് എത്തിയതായിരുന്നു കുടുംബം. മതിലിനടുത്ത് കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം ദേവി ഭദ്ര യോടൊപ്പം സഹോദരൻ കാശിനാഥനും (9) മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. ഇവരുടെ ദേഹത്തേക്കും മതിൽ വീണെങ്കിലും പരുക്ക് സാരമുള്ളതല്ല. പരുക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

Second Paragraph  Amabdi Hadicrafts (working)