Header 1 vadesheri (working)

വൃദ്ധമാതാവിനെ വീട്ടിൽ നിന്നും പുറത്താക്കരുത് , മകളോട് കോടതി

Above Post Pazhidam (working)

ചാവക്കാട് : വൃദ്ധ മാതാവിനെ വീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഉപദ്രവിക്കരുതെന്നും മകളെയും മരുമകനേയും കോടതി വിലക്കി. മുല്ലശ്ശേരി പാടൂർ പോക്കാക്കിലത്ത് വീട്ടിൽ കദീജ കൊടുത്ത കേസിൽ മകൾ ഹസീമ , മരുമകൾ ഷെക്കിർ എന്നിവർക്കെതിരെയാണ് ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാർ ഉത്തരവിട്ടത്.

First Paragraph Rugmini Regency (working)


ഭർത്താവ് നേരത്തെ തന്നെ മരണപ്പെട്ടതിനെ തുടർന്ന് സ്വന്തം അധ്വാനം കൊണ്ടാണ് ഹർജിക്കാരി കദീജ മക്കൾക്ക് വേണ്ട വിദ്യാഭ്യാസം നൽകിയതിന് ശേഷം വിവാഹം കഴിച്ചയച്ചത്. മകൾ ഹസീമയുടെ ആവശ്യങ്ങൾക്കായി പല സാമ്പത്തിക ഇടപാ ടുകളിലും ജാമ്യം നില്കാൻ നിർബന്ധിത തയാവുകയും തുടർന്നു കിട്ടിയ തുകകളെല്ലാം മകളും മരുമകനും. ചേർന്ന് ധൂർത്തടിച്ച് കളയുകയായിരുന്നു. തുടർന്നും പലപ്പോളും ഇത്തരം സാമ്പത്തിക ഇടപാടുകൾക്ക് ജാമ്യം നിൽക്കാനാവശ്യപ്പെട്ട് മകൾ സമീപിച്ചെങ്കിലും ഹർജിക്കാരി ഒഴിഞ്ഞുമാറിയതിനാൽ മകളും മരുമകനും ചേർന്ന് ഹർജിക്കാരിയായ കദീജ യെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവരിക കയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

വാടക കൊടുക്കാത്തതിനാൽ തങ്ങളെ വാടക വീട്ടിൽ നിന്നും ഒഴിവാക്കിയെന്നു പറഞ്ഞു താത്കാലികമായി ഹർജിക്കാരിയുടെ വീട്ടിൽ കയറിക്കൂടിയ എതിർകക്ഷികൾ പിന്നിട് ക്രൂരമായി പെരുമാറുകയും ശരീരികോപദ്രവങ്ങളും ചെയ്ത് വീട്ടിൽ നിന്നും ഇറക്കി വിടാൻ ശ്രമിച്ചതിനെ തുടർന്ന് ഗത്യന്തരമില്ലാതെ അഡ്വ. സുജിത് അയിനിപ്പുള്ളി മുഖാന്തിരം കോടതിയെ സമീപിക്കുകയായിരുന്നു. ‎