ഉപഭോക്തൃവിധി പാലിച്ചില്ല, മരിക്കാർ മോട്ടോർസിന് വാറണ്ട്
തൃശൂർ : വിധിപാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാഹനവ്യാപാരിക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്. ചെറുതുരുത്തിയിലുള്ള തട്ടാൻതൊടിയിൽ വീട്ടിൽ അശോക് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ മരിക്കാർ മോട്ടോർസ് ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.
അശോക് കുമാർ ബുള്ളറ്റ് മോട്ടോർ സൈക്കിൾ ബുക്ക് ചെയ്തു് യഥാസമയം ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ബുക്ക് ചെയ്ത പഴയ വിലക്ക് മോട്ടോർ സൈക്കിൾ നൽകുവാനും നഷ്ടപരിഹാരമായി 1000 രൂപ നൽകുവാനും വിധിയുണ്ടായിരുന്നു.എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.
ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിക്കെതിരെ പോലീസ്മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവിടുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി