കണ്ണൂർ ജില്ലയിലെ കാരണമറിയാത്ത ഒരുപാട് മരണങ്ങൾക്ക് പിന്നിലെ വസ്തുതകൾ പുറത്തേക്ക് കൊണ്ട് വരണം : കെ എം ഷാജി
ചാവക്കാട് കുഞ്ഞനന്തൻ ഉൾപ്പെടെ ഒരുപാട് മരണങ്ങളുടെ വസ്തുതകൾ പുറത്തേക്ക് കൊണ്ട് വരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യു ഡി എഫ് ചാവക്കാട് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞനന്തൻ മരണത്തെ കുറിച്ച് പറഞ്ഞത് ഉത്തരവാദിത്വബോധത്തോടെ തന്നെയാണ്.
അതിനെതിരെ കേസ് കൊടുക്കും എന്ന് പറഞ്ഞ എം വി ഗോവിന്ദന്റെ നോട്ടീസ് കാത്ത് നിൽക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ ഗോവിന്ദൻ കേസ് കൊടുക്കട്ടെ. കുഞ്ഞനന്ദൻ മരണം മാത്രമല്ല കണ്ണൂരിലെ ഒരുപാട് വ്യക്തതയില്ലാത്ത മരണങ്ങൾക്ക് പിന്നിൽ സിപിഎം നേതൃത്വത്തിനു പങ്കുണ്ട്.വെറുതെ പറഞ്ഞു പോകാനല്ല. കൃത്യമായ തെളിവുകൾ കയ്യിലുണ്ട്.കേസ് നേരിടുമ്പോൾ എല്ലാം ഏജൻസികൾക്ക് മുമ്പിൽ നൽകും. ഷാജി പറഞ്ഞു.
മോദി ജനിക്കുന്നതിനു മുമ്പ് ഈ രാജ്യം വലിയ നേട്ടങ്ങൾ കൈവരിച്ചതാണ്.10 കൊല്ലം ഭരിച്ച മോദി രാജ്യത്തിനു സമ്മാനിച്ചത് പട്ടിണിയും തൊഴിലില്ലാഴ്മയും മാത്രമാണ്.അതുകൊണ്ട് മോദി പിണറായിമാർക്ക് ജനകീയ വിഷയങ്ങൾ അരോചകം മാത്രമാണെന്ന് കെ എം ഷാജി പറഞ്ഞു.
സി പി എം രാജാവിനെകൊണ്ട് ഭരിക്കുന്ന പാർട്ടിയാണ്. എം വി ഗോവിന്ദനും ബാലനും രാജാവിന്റെ മകളുടെ ആയപ്പണിയാണ് ഇപ്പോൾ നിർവഹിക്കുന്ന റോളെന്നും ഷാജി പറഞ്ഞു.
നരേമോദി വീണ്ടും അധികാരത്തിൽ വരണം എന്നാഗ്രഹിക്കുന്ന ഏക മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി നിന്ന് നരേന്ദ്രമോദിയെ താഴെ ഇറക്കാൻ കഠിനധ്വാനം ചെയ്യുമ്പോൾ അതിന് തടയിടാനാണ് കേരളത്തിൽ സിപിഎം ശ്രമിക്കുന്നത്..
ഇന്ത്യമുന്നണി നാടിന്റെ ജനാധിപത്യം സംരക്ഷിക്കാൻ ഉള്ള അവസാനത്തെ വണ്ടിയാണ്..
ഒരു നിയമസഭ അംഗം പോലുമില്ലാതെ ബിജെപി ആണ് കേരളം ഭരിക്കുന്നത്..
സംഘ പരിവാറിന്റെ വർഗീയ അജണ്ടകൾ പിണറായി വിജയനിലൂടെ അവർ അവർ കേരളത്തിൽ നടപ്പിലാക്കുന്നു.
നരേന്ദ്ര മോഡിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ഇന്ത്യയിൽ പതിനായിരം കിലോമീറ്റർ കാൽ നടയായി പ്രചരണം നടത്തിയ രാഹുൽ ഗാന്ധിയെ മുഖ്യ ശത്രുവായി കാണുന്ന സിപിഎന് ഇനിയും തിരിച്ചറിവ് വന്നിട്ടില്ല..
അഴിമതികളിൽ നടപടി കാത്തു കഴിയുന്ന പിണറായി വിജയനിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കാൻ ഇല്ല..
അഴിമതിയും,ധൂ ർത്തും മുഖ മുദ്രയാക്കിയ പിണറായി വിജ യന്റെ കൈകളിൽ വിലങ്ങു വീഴാൻ ഇനി അധികം കാലം ഇല്ല.
യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി ച്ച് റഷീദ് അധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖ്അലി, ഡി സി സി പ്രസിഡന്റ് ജോസ് വളളൂർ, ഒ അബ്ദുറഹ്മാൻ കുട്ടി, സി എ മുഹമ്മദ് റഷീദ്, പി എം അമീർ, അലാവുദ്ധീൻ, കെ എ ഹാറൂൺ റഷീദ്, സി എ ഗോപ പ്രതാപൻ, ആർ വി അബ്ദു റായ് പി കെ അബൂബക്കർ, എം വി ഹൈദ്രലി,നൗഷാദ് തെരുവത്ത് എം വി ഷക്കീർ, അരവിന്ദൻ പല്ലത്ത്, ഇബ്രാഹിം ടി ആർ, മന്നലാം കുന്ന് മുഹമ്മദുണ്ണി, ഉമ്മർ മുക്കണ്ടത്ത് എന്നിവർ പ്രസംഗിച്ചു.
കെ വി ഷാനവാസ് സ്വാഗതവും പി വി ഉമ്മർ കുഞ്ഞി നന്ദിയും പറഞ്ഞു..