Header 1 vadesheri (working)

‘മാപ്പ് പറയണമെങ്കില്‍ ഒരിക്കല്‍ കൂടി ജനിക്കണം മി.ഗോവിന്ദന്‍’ : സ്വപ്ന സുരേഷ്

Above Post Pazhidam (working)

ബംഗളൂരു: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ മാനനഷ്ടക്കേസിന് മാപ്പ് പറയണമെങ്കിൽ ഒന്നുകൂടി ജനിക്കണമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും നോട്ടീസ് കിട്ടിയാൽ അഭിഭാഷകൻ മറുപടി നൽകുമെന്നും ബംഗളൂരുവിൽ സ്വപ്ന മാധ്യമപ്രവർത്തകരോട് പറഞ്ഞു.

First Paragraph Rugmini Regency (working)

തനിക്കെതിരെ തിരുവനന്തപുരം മുതൽ കാസർകോട് വരെ കേസെടുത്താലും സ്വർണക്കടത്ത് കേസിന്‍റെ അവസാനം കാണാതെ അടങ്ങില്ലെന്നും സ്വപ്ന വ്യക്തമാക്കി.അതേസമയം, വിജേഷ് പിള്ളക്കെതിരായ പരാതിയിൽ സ്വപ്ന സുരേഷിന്‍റെ മൊഴിയെടുത്തു. കർണാടക വൈറ്റ് ഫീൽഡ് കാഡുഗൊഡി പൊലീസ് സ്റ്റേഷനിലാണ് മൊഴിയെടുത്തത്