Header 1 = sarovaram
Above Pot

ചെമ്പൈ സംഗീതോത്സവം, മാന്റോലിനിൽ മന്ത്രികത തീർത്ത് രാജുവും, നാഗമണിയും

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ വിശേഷാൽ കച്ചേരിയിൽ മാ ന്റോ നിൽ മന്ത്രികത തീർത്ത്ത് വേറിട്ട അനുഭവമായി . വെള്ളിയാഴ്ചത്തെ വിശേഷാൽ കച്ചേരിയിൽ അവസാനമാണ് യു പി രാജുവും ,നാഗമണിയും ചേർന്ന് മാന്റോലിനിൽ വിസ്മയം തീർത്തത് .നിറഞ്ഞ കൈ അടികളോടെയാണ് ഇരുവരെയും ശ്രോതാക്കൾ സ്വീകരിച്ചത് . മല്ലാരി ആണ് ആദ്യം വായിച്ചത് , തുടർന്ന് കല്യാണി രാഗത്തിലുള്ള വാസുദേവ യെനി , കൃപയാ പാലയ ശൗരേ (രാഗം ചാരുകേശി ) ,യെന്ന തവം ചെയ്തനെ ( കാപി രാഗം ) എന്നീ കീർത്തനങ്ങൾ ആണ് മാന്റോലിനിൽ നിന്ന് ഒഴുകി എത്തിയത് തവിലിൽ ചെന്നൈ കെ ശേഖറും ഗഞ്ചിറയിൽ നിതുൽ അരവിന്ദും പിന്തുണ നൽകി .

Astrologer

ആദ്യ വിശേഷാൽ കച്ചേരിയിൽ ഡോ ജി ശ്രീവിദ്യ ഹൈദരാബാദ് ആണ് സംഗീതാർച്ചന നടത്തിയത് .ആരഭി രാഗത്തിലുള്ള നാദ സുധാ രസം ( രൂപക താളം ) എന്ന കീർത്തനം ആലപിച്ചാണ് സംഗീതാർച്ചനക്ക് തുടക്കമാ കുറിച്ചത് തുടർന്ന് രീതി ഗൗള രാഗത്തിലുള്ള മമ ഹൃദയേ ( ആദി താളം ), നീലാംബരി രാഗത്തിൽ ഉള്ള ദുരിതാര ണ്യകൃഷ്ണ (താളം മിശ്ര ചാപ് ), വസന്ത രാഗത്തിലുള്ള വന്ദേഹം ഭഗവന്തം ( ആദിതാളം ) എന്നീ കീർത്തനങ്ങൾ ആലപിച്ചു . അവസാനം കല്യാണി രാഗത്തിലുള്ള നിജ ദാസ വരദ ( ആദി താളം ) എന്ന കീർത്തനത്തോടെയാണ് സംഗീതാർച്ചനക്ക് പരിസമാപ്തി കുറിച്ചത്

നളിന കാന്തി എന്ന രാഗത്തിലു ള്ള പാലയ സഭ ( ആദി താളം) എന്ന കീർത്തനം ആലപിച്ചാണ് ഡോ : കെ എസ് ഹരിശങ്കർ സംഗീതാർച്ചന തുടങ്ങിയത് , തുടർന്ന് ഹംസാ നന്ദി രാഗത്തിലുള്ള പാവന ഗുരു ( രൂപക താളം ) എന്ന കീർത്തനവും , കാംബോജി രാഗത്തിലുള്ള എവരി മാട്ട ( ആദി താളം ) എന്ന കീർത്തനവും ആലപിച്ചു വയലിനിൽ ഡോ എ സമ്പത്ത് , മൃദംഗത്തിൽ ചേർത്തല ജയദേവൻ ,ഘടത്തിൽ ആദിച്ച നെ ല്ലൂർ അനിൽ കുമാർ എന്നിവർ പക്കമേളമൊരുക്കി .

ഇരുനൂറിലധികം പേർ വെള്ളിയാഴ്ച സംഗീതാർച്ചന നടത്തി . ശനിയാഴ്‌ച പുലർച്ചെയാണ് സമാപിച്ചത് . ഇത് വരെ 1234 പേരാണ് ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിൽ സംഗീതാർച്ചന നടത്തിയത്

Vadasheri Footer