Header 1 vadesheri (working)

മന്ത്രി ശശീന്ദ്രൻ ഗുരുവായൂരിൽ ദർശനം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ :സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.ഇന്നു രാവിലെ ഏഴു മണിയോടെയായിരുന്നു മന്ത്രിയുടെ ക്ഷേത്ര ദർശനം.

First Paragraph Rugmini Regency (working)

അസി. പ്രൈവറ്റ് സെക്രട്ടറി പി.എസ് സലിൽ ഉൾപ്പെടെയുള്ള പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, സി.എസ്.ഓ മോഹൻകുമാർ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.