Post Header (woking) vadesheri

“കുന്തവും കുടച്ചക്രവും”, മന്ത്രി സജി ചെറിയാന്‍ രാജിവച്ചു.

Above Post Pazhidam (working)

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തില്‍ ഫിഷറിസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ നിര്ദേസശപ്രകാരമാണ് രാജി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ചേംബറിലേക്ക് വിളിപ്പിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു. രാജിവയ്‌ക്കേണ്ടിവരുമെന്ന് എജിയുടെ നിയമോപദേശം സര്ക്കാനരിന് ലഭിച്ചിരുന്നു. ഭരണഘടനയോട് കൂറുപുലര്ത്തു മെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടനയെ തള്ളിപ്പറഞ്ഞത് കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് എജിയുടെ നിയമോപദേശം. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.

Ambiswami restaurant

ഇന്നു ചേര്ന്ന സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റ് വിഷയം ചര്ച്ചു ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തു. വിവാദത്തെക്കുറിച്ച് തല്ക്കാലം പ്രതികരിക്കേണ്ടതില്ലെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ നിലപാട്. ഉചിതമായ നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

Second Paragraph  Rugmini (working)

ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ന്യൂനതകള്‍ ചൂണ്ടിക്കാണിക്കുകയാണ് ഉണ്ടായതെന്നും കഴിഞ്ഞദിവസം മന്ത്രി നിയമസഭയില്‍ പറഞ്ഞിുന്നു. എന്നാല്‍ മന്ത്രിയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്ണനറെ സമീപിച്ചു. ഇതോടെ സര്ക്കാ ര്‍ കൂടുതല്‍ പരിങ്ങലിലായി.

Third paragraph

അതെ സമയം സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചതിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വാഗതം ചെയ്തു . മല്ലപ്പള്ളി പ്രസംഗത്തെ സജി ചെറിയാൻ തള്ളിപ്പറയാത്തതിനെ വിമർശിച്ച അദ്ദേഹം, പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് മന്ത്രിസ്ഥാനം രാജി വച്ചതിന്റെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി.

മല്ലപ്പള്ളി പ്രസംഗത്തെ അദ്ദേഹം തള്ളിപ്പറയാത്തത് ദൌർഭാഗ്യകരവും അത്ഭുതപ്പെടുത്തുന്നതുമാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വാക്കുകൾ കേരളം കേട്ടതാണ്. ഇപ്പോഴും പക്ഷേ അദ്ദേഹം പറയുന്നത് മാധ്യമങ്ങൾ വാക്കുകളെ വളച്ചൊടിച്ചുവെന്നാണ്. രാജി പ്രഖ്യാപനം സ്വതന്ത്ര തീരുമാനമാണെന്നാണ് അദ്ദേഹം പറയുന്നത്. അതിനർത്ഥം അദ്ദേഹത്തിന്റെ പ്രസംഗത്തെ സിപിഎം അംഗീകരിക്കുന്നുവെന്നാണ്. ഈ വിഷയത്തിൽ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും പിബിയുടേയും അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ആർഎസ്എസ് പ്രത്യശാസ്ത്രമാണ് സജി ചെറിയാൻ പറഞ്ഞത്. അത് തെറ്റാണെന്നും സിപിഎമ്മും സജി ചെറിയാനും പറയാത്തത് അത്ഭുതപ്പെടുത്തുന്നതാണ്. ഭരണഘടനയെ തള്ളി പറഞ്ഞയാൾ എംഎൽഎ സ്ഥാനവും രാജിവയ്ക്കുന്നതാണ് ഉചിതമെന്നാണ് പ്രതിപക്ഷത്തിന് ആവശ്യപ്പെടാനുളളത്. അദ്ദേഹം ചെയ്തത് ക്രിമിനൽ കുറ്റമാണ്. പൊലീസ് നടപടി എടുക്കണം.നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. ഇതെല്ലാം മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതാണ്. പക്ഷേ മുഖ്യമന്ത്രി ഒരു പത്രക്കുറിപ്പ് പോലുമെടുക്കാതെ മൗനം പാലിക്കുന്നു. സർക്കാർ കേസ് എടുത്തില്ലെങ്കിൽ പ്രതിപക്ഷം നിയമവഴി തേടുമെന്നും സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിലപാട് അറിയണം. സജി ചെറിയാന്റെ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന നിലപാട് തന്നെയാണോ മുക്യമന്ത്രിക്കെന്ന് വ്യക്തമാക്കണം. സർക്കാർ തൊടുന്നത് എല്ലാം തിരിച്ചടിക്കുന്നു. നാവുപിഴ എന്ന് പറയുന്നത് സാമാന്യ ബോധത്തിനോടുള്ള വെല്ലുവിളിയാണ്.

.