Header 1 vadesheri (working)

മണ്ണാർക്കാട് മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു

Above Post Pazhidam (working)

പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാനിറങ്ങിയ നിഷിത (26), റമീഷ (23) റിൻഷിത (18) എന്നിവരാണ്

First Paragraph Rugmini Regency (working)

ഓണം അവധി ആഘോഷിക്കാന്‍ ഒത്തുകൂടിയ സഹോദരിമാരെ മരണം കവര്ന്നെ ടുത്ത നടുക്കത്തിലാണ് കോട്ടോപ്പാടം. കണ്മുന്നില്‍ മക്കള്‍ മുങ്ങിത്താഴുന്നത് കാണേണ്ടിവന്നതിന്റെ ആഘാതത്തിലാണ് പിതാവ്.

പിതാവിനൊപ്പം കുളിക്കാനായി എത്തിയതായിരുന്നു ഇവര്‍. ഇവരുടെ സഹോദരന്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണ്. മാതാവാണ് സഹോദരന് വൃക്ക നല്കി്യത്. ഇരുവരും ചികിത്സയിലായിരുന്നതിനാല്‍ പിതാവാണു വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അതുകൊണ്ടാണ് പിതാവിനൊപ്പം പെണ് മ ക്കള്‍ മൂന്നുപേരും അലക്കുന്നതിനും മറ്റുമായെത്തിയത് സഹോദരിമാരില്‍ ഒരാള്‍ കുളത്തിലേക്കു തെന്നി വീണപ്പോള്‍ ബാക്കിയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

എന്നാല്‍, മൂന്നുപേരും കുളത്തില്‍ മുങ്ങിത്താണു. മക്കള്‍ കണ്മു്ന്നില്‍ മുങ്ങിപ്പോകുന്നതുകണ്ട് ഞെട്ടിപ്പോയ പിതാവിന്റെ ശബ്ദം പുറത്തുവന്നില്ല. ശബ്ദിക്കാനാകാതെ മക്കളെ രക്ഷിക്കാനുള്ള പിതാവിന്റെ വെപ്രാളം കണ്ടു സമീപത്തുകൂടെ പോയ അതിഥി തൊഴിലാളികളാണ് അപകടം ആദ്യം അറിയുന്നത്. ഇവര്‍ പറഞ്ഞതനുസരിച്ചായിരുന്നു രക്ഷാപ്രവര്ത്തനം. മൂവരേയും വളരെ വേഗത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നു .

നാഷിദ, റമീഷ എന്നിവര്‍ വിവാഹിതരാണ്. ഇരുവരും ഓണത്തോടനുബന്ധിച്ചാണു വീട്ടിലെത്തിയത്. ഒന്നരയേക്കറോളമുള്ള കുളത്തിലായിരുന്നു അപകടം. ജനവാസം കുറഞ്ഞ മേഖലയായതും അപകടവിവരം പുറത്ത് അറിയാന്‍ വൈകിപ്പിച്ചു