
മൻമോഹൻ സിങ്ങിനെ അനുസ്മരിച്ചു.

ഗുരുവായൂർ : ലോക രാഷ്ട്രങ്ങളിൽ ഇന്ത്യ യെ മുൻ നിരയിൽ എത്തിച്ച മികച്ച ഭരണാധി കാരി, വിട വാങ്ങിയ മൻമോഹൻ സിങ്ങിനെ ഗുരുവായൂരിൽ സർവ്വ കക്ഷി യോഗം അനുസ്മരിച്ചു.

ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കെനടഗാന്ധി പ്രതിമക്ക് മുന്നിൽചേർന്ന അനുസ്മരണ സദസ്സിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും വിവിധ സംഘടനാ പ്രതിനിധികളുമായ ഉണ്ണി വാറണാട്ട്, അഡ്വ. മുഹമ്മദ് ബഷീർ, കെ.കെ.സുമേഷ് കുമാർ , അരവിന്ദൻ പല്ലത്ത്, ആർ. ജയകുമാർ , ലിജിത്ത് തരകൻ, പി.ഐ.സൈമൺ , ആർ.എച്ച് അബ്ദുൾ സലീം, തോമാസ് ചിറമ്മൽ , ആർ രവികുമാർ , ബാലൻവാറണാട്ട് , സി.എസ് സൂരജ് , രേണുക ശങ്കർ എന്നിവർ പ്രസംഗിച്ചു.

നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.ഐ ലാസർ , സ്റ്റീഫൻ ജോസ് ,പ്രദീഷ് ഒടാട്ട്, ടി.വി.കൃഷ്ണദാസ്, എം.കെ. ബാലകൃഷ്ണൻ , ഏ.കെ.ഷൈമിൽ , എം.ജയലക്ഷ്മി, വി.കെ.ജയരാജ്, സി. അനിൽകുമാർ,എം.എം പ്രകാശൻ,ബഷീർ കുന്നിക്കൽ , സിന്റോ തോമാസ് ,ശശി പട്ടത്താക്കിൽ, ഹക്കീം ഇബാറക്, ജോയൽ കാരക്കാട്എന്നിവർ സംബന്ധിച്ചു.