സമ്പദ് വ്യവസ്ഥ ഗുരുതരാവസ്ഥയില്‍ ആണെന്ന് സര്‍ക്കാര്‍ തിരിച്ചറിയാത്തത് വലിയ പ്രശ്നം : മൻമോഹൻസിംഗ്
ദില്ലി : സമ്പദ് വ്യവസ്ഥ ഗുരുതരാവസ്ഥയില്‍ ആണെന്ന് സര്‍ക്കാര്‍ തിരിച്ചറിയാത്തത് വലിയ പ്രശ്നമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സമ്ബദ് വ്യവസ്ഥ അപകടത്തിലാണെന്ന് പറയുന്നത് കോണ്‍ഗ്രസ് മാത്രമല്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. മണ്ടന്‍ സാമ്ബത്തിക സിദ്ധാന്തങ്ങളല്ല സമ്ബദ് വ്യവസ്ഥ ശക്തമാക്കുന്നതിന് ഫലപ്രദമായ ആസൂത്രമാണ് ആവശ്യമെന്ന് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു.
മോശം അവസ്ഥയില്‍ നിന്ന് അതീവ ഗുരുതരാവസ്ഥയിലേക്ക് രാജ്യത്തെ സമ്ബദ് വ്യവസ്ഥ എത്തിയിരിക്കുന്നു. സമ്ബദ് വ്യവസ്ഥ തര്‍ന്നു എന്ന് കോണ്‍ഗ്രസ് മാത്രമല്ല പറയുന്നത്. വ്യാപാരികളും ബാങ്ക് ഉടമകളും മാധ്യമങ്ങളുമടക്കം രാജ്യം മുഴുവന്‍ അത് പറയുന്നു. എന്നിട്ടും സര്‍ക്കാര്‍ ഇക്കാര്യം തിരിച്ചറിയുന്നില്ല. 2008 ലെ ആഗോള സാമ്ബത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ യു.പി.എ സര്‍ക്കാര്‍ രാജ്യത്തെ സമ്ബദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമിച്ചത്.
പ്രശ്നപരിഹാരം ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ ഗുരുതരമായ അവസ്ഥയിലേക്ക് രാജ്യം വീണുപോകുമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. കോണ്‍ഗ്രസ് നേതൃയോഗത്തിലായിരുന്നു മന്‍മോഹന്‍ സിങ്ങിന്‍റെ പ്രസ്താവന.