Header 1 = sarovaram
Above Pot

മണിപ്പൂരിലെ ക്രൈസ്തവ വംശഹത്യ, ഐക്യദാർഡ്യവുമായി ഇടവകൾ

ഗുരുവായൂർ / ചാവക്കാട് : മണിപ്പൂരിലെ ക്രൈസ്തവ വംശഹത്യക്കെതിരെ ഐക്യദാർഡ്യസദസ് സംഘടിപ്പിച്ച് വിവിധ ഇടവകകൾ . ഗുരുവായൂർ സെന്റ് ആന്റണീസ് ഇടവക കിഴക്കെ നടയിൽ സംഘടിപ്പിച്ച ഐക്യദാർഡ്യ സദസ് എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു .

പാലയൂരിലെ പ്രതിഷേധം
Astrologer

മണിപ്പൂരിലെ വംശഹത്യ ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതുന്നവർ സംഘ പരിവാറിനെ തിരിച്ചറിയാത്തവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ഭരണകൂടം ആസൂത്രണം ചെയ്ത കൊലപാതങ്ങളാണ് മണിപ്പൂരിൽ നടക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. വികാരി ഫാ.പ്രിന്റോ കുളങ്ങര അധ്യക്ഷതവഹിച്ചു. എ.കെ.സി.സി. അതിരൂപത വൈസ് പ്രസിഡന്റ് തോമസ് ചിറമൽ, പി.ഐ.ലാസർ, ഒ.സി. ബാബുരാജ്, ജിഷോ എസ്. പുത്തൂർ, സിസ്റ്റർ അന്ന കുരുതുകുളങ്ങര, ജെറോമി ജോസ്, മേഴ്‌സി ജോയ്, സിജി സ്റ്റീഫൻ എന്നിവർ സംസാരിച്ചു. ലോറൻസ് നീലങ്കാവിൽ, ടി.എൽ. പ്രിൻസ്, സി.എ. ജോഷി, ജൂഡിത്ത് ജോമോൻ എന്നിവർ നേതൃത്വം നൽകി.

മണിപ്പൂരിലെ ക്രൈസ്തവർക്കെതിരെയുള്ള കലാപം അവസാനിപ്പിക്കാൻ ഭരണകൂടം തയ്യാറാവണമെന്ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ ആവശ്യപ്പെട്ടു പാലയൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സദസിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . രാവിലത്തെ ദിവ്യബലിക്കു ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ നിരവധി ഇടവക അംഗങ്ങൾ പങ്കെടുത്തു . തീർത്ഥ കേന്ദ്രം അസി വികാരി റവ ഫാ ആന്റോ രായപ്പൻ ഏകോപന സമിതി കൺവീനർ തോമസ് വാകയിൽ, കേന്ദ്ര സമിതി കൺവീനർ ലോറൻസ് സി ഡി എന്നിവർ പ്രസംഗിച്ചു. തീർത്ഥ കേന്ദ്രം ട്രസ്റ്റിമാരായ ജിന്റോ ചെമ്മണ്ണൂർ, സിന്റോ തോമസ്, ജോസഫ് വടക്കൂട്ട്, മാത്യു ലീജിയൻ, സെക്രട്ടറിമാരായ ബിനു താണിക്കൽ, ബിജു മുട്ടത്ത് എന്നിവർ നേതൃത്വം നൽകി

പേരകം സെൻമേരിസ് ദേവാലയത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മനുഷ്യച്ചങ്ങലതീർത്തു . വികാരി ഫാദർ ജോസ് അറങ്ങാശേരി മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു. കൈക്കാരന്മാരായ സി.എ. ജോഷി , സി.സി. ജോഷി , പ്രബീഷ് ഫ്രാൻസിസ് , കേന്ദ്ര സമിതി കൺവീനർ തോമസ് ചിറമൽ, ബ്രദർ ജിന്റോ കോളന്നൂർ, പാസ്റ്റർ കൗൺസിൽ അംഗം ഷേർലി സെബാസ്റ്റ്യൻ, ഭക്തസംഘടന ഏകോപന സമിതി കൺവീനർ സി. എഫ്. നിക്സൺ , ബഹു. സിസ്റ്റേഴ്സ് സി.സിമി മരിയ, സി. സോണിയ, പ്രതിനിധിയോഗം സെക്രട്ടറി ജോഷി ചീരൻ, കുടുംബ കൂട്ടായ്മ ഭക്തസംഘടന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി

Vadasheri Footer