Header 1 vadesheri (working)

മഞ്ചേരി ഗ്രീൻവാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി

Above Post Pazhidam (working)

മഞ്ചേരി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീൻവാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി.10 ഹെക്ടർ വിസ്തൃതിയുള്ള കേന്ദ്രത്തിൽ ആയുധപരിശീലനവും കായിക പരിശീലനവും നടന്നിരുന്നുവെന്ന് എൻഐഎ സ്ഥിരീകരിച്ചു. സ്ഫോടക വസ്തുക്കളടക്കം പരീക്ഷിച്ചെന്നും കണ്ടെത്തിയിരുന്നു. മഞ്ചേരിയിലെ ഈ പരിശീലന കേന്ദ്രം പിഎഫ്ഐയില്‍ ലയിച്ച നാഷണല്‍ ഡെവലപ്മെന്‍റ് ഫ്രണ്ട് നേരത്തേ ഉപയോഗിച്ചിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

First Paragraph Rugmini Regency (working)

കൊച്ചി എന്‍ഐഎ യൂണിറ്റില്‍ നിന്നുള്ള സംഘമാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ഗ്രിന്‍വാലി അക്കാദമി കണ്ടുകെട്ടിയത്.പോപ്പലര്‍ ഫ്രണ്ട് നിരോധിച്ചതിനു ശേഷം , കേരളത്തിലെ ആറാമത്തെ ആയുധ കായിക പരിശീലന കേന്ദ്രവും, സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് എന്‍ഐഎ പിടിച്ചെടുത്തത്.യുഎ(പി)എ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടി.

ഇതിന് മുന്‍പ് പോപ്പുലര്‍ ഫ്രണ്ടിന്‍റേതായി എന്‍ഐഎ  കണ്ടുകെട്ടിയ മറ്റ് ആയുധ പരിശീലന കേന്ദ്രങ്ങള്‍ താഴെ പറയുന്നു: മലബാര്‍ ഹൗസ്, പെരിയാര്‍ വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്ര്, ട്രിവാന്‍ഡ്രം എജ്യുക്കേഷന്‍ ആന്‍റ് സര്‍വ്വീസ് ട്രസ്റ്റ്. ചാരിറ്റബിള്‍ ആന്‍റ് എജ്യുക്കേഷണല്‍ ട്രസ്റ്റുകള്‍ എന്നതിന്‍റെ മറവില്‍ ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നവുെന്നാണ് എന്‍ ഐഎ കണ്ടെത്തല്‍

Second Paragraph  Amabdi Hadicrafts (working)

നേരത്തെ എന്‍ഡിഎഫ് ആണ്  ഗ്രീന്‍ വാലി ഉപയോഗിച്ചിരുന്നത്. എന്‍ഡിഎഫ് നിരോധിക്കപ്പെട്ടപ്പോള്‍  പിന്നീട് പോപ്പുലര്‍ ഫ്രണ്ടിന്‍റെ പരിശീലന കേന്ദ്രമായി ഇത് മാറി. പോപ്പുലര്‍ ഫ്രണ്ടിന്‍റെ സേവന വിഭാഗത്തിന് ആയുധ സ്ഫോടനങ്ങള്‍ നടത്താന്‍ വരെ ഇവിടം ഉപയോഗിക്കപ്പെടുന്നതായി എന്‍ഐഎ പറയുന്നു & കേഡർമാർക്ക് ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗത്തെയും പരിശോധനയെയും കുറിച്ചുള്ള പരിശീലനം എന്നിവ നൽകുന്നതിന് ഈ സ്വത്ത് ഉപയോഗിച്ചിരുന്നു. കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം അംഗങ്ങൾക്ക് അഭയം നൽകാനും ഈ സൗകര്യം ഉപയോഗിച്ചു,’ എൻഐഎ  പറഞ്ഞു.