Post Header (woking) vadesheri

മണത്തല പള്ളിക്ക് സമീപം വൻ അഗ്നി ബാധ

Above Post Pazhidam (working)

ചാവക്കാട്: മണത്തലയിൽ വൻ അഗ്നിബാധ. മണത്തല പള്ളിയിലെ മദ്രസക്കടുത്തെ കാന്റീനും വിവാഹ മണ്ഡപത്തിലും തീപിടിച്ചു. രാത്രി 11.45 ഓടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതോടെ ഗുരുവായൂർ ഫയർഫോഴ്സ് എത്തി അരമണിക്കൂർ നേരം പണിപ്പെട്ട് തീ നിയന്ത്രണ വിധേയമാക്കി കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന ഉണങ്ങിയ വൻ ശേഖരത്തിനാണ് തീപിടിച്ചത്

Ambiswami restaurant

സമീപത്തുണ്ടയിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകൾ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് മാറ്റാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി . ഗുരുവായൂർ ഫയർ സ്റ്റേഷൻ ഓഫിസർ കൃഷ്ണ സാഗർ ,ഗ്രേഡ് എ എസ് ഒ അജീഷ് കുമാർ , ഫയർ ഓഫിസർ മാരായ സൂരജ് ,സഞ്ജയ് സനൽ , മഹേഷ് എന്നിവർ ചേർന്നാണ് തീ അണച്ചത് , ചാവക്കാട്‌പോലീസും സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു