Post Header (woking) vadesheri

മണത്തല നേർച്ചക്കിടെ സംഘർഷം ,പോലീസ് ലാത്തി വീശി

Above Post Pazhidam (working)

ചാവക്കാട് : മണത്തല ചന്ദനക്കുടം നേർച്ച ആഘോഷ ചടങ്ങുകൾ നടത്തുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ പോലീസ് ലാത്തിച്ചാർജ്. ആൾക്കൂട്ടത്തിനെ ലാത്തിവീശി ഓടിച്ചു. രാവിലെ താബൂത്ത് കൂട് ജാറത്തിൽ സ്ഥാപിച്ചതിന് പിന്നാലെയായിരുന്നു സംഘർഷം. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിപുലമായ ആഘോഷ പരിപാടികൾ വേണ്ടെന്ന് വെച്ചിരുന്നു.എന്നാൽ ഇത് ഏകപക്ഷീയമായി പ്രസിഡണ്ടെടുത്ത തീരുമാനമാണെന്ന് പ്രഖ്യാപിച്ച് ഒരു വിഭാഗം രംഗത്തെത്തി.

Ambiswami restaurant

Second Paragraph  Rugmini (working)

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ആൾക്കൂട്ട പരിപാടികൾ പാടില്ലെന്നും ചട്ടം പാലിച്ച് നടത്താനും പോലീസ് ഇന്നലെ പള്ളി അധികൃതരെ അറിയിച്ചിരുന്നു. ഒരു വിഭാഗം പ്രതിഷേധമുയർത്തിയതോടെ കാര്യങ്ങൾ ആലോചിക്കാൻ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേർന്ന് താബൂത്ത് കൂട് സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. എന്നാൽ നാല് ദേശങ്ങളിൽ നിന്നുള്ള കൊടികയറ്റവും മുട്ടയും പാലും സമർപ്പണവും തീരുമാനിച്ചിരുന്നില്ല.

Third paragraph

രാവിലെ താബൂത്ത് കാഴ്ച പഴയപാലം ഭാഗത്ത് നിന്നും ആരംഭിച്ച കാഴ്ച പത്തോടെ പള്ളിയിലെത്തി താബൂത്ത് കൂട് സ്ഥാപിച്ചു. വൻ ആൾക്കൂട്ടം ആഘോഷപരിപാടികളിലെത്തിയതോടെ പോലീസ് സ്ഥലത്തെത്തി ഇവരോട് കൂടി നിൽക്കരുതെന്നും മാറണമെന്നും ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ഇതോടെ ഇവരെ വിരട്ടിയോടിപ്പിക്കാനായിരുന്നു ലാത്തി വീശിയത്. പള്ളി അധികൃതരും നാട്ടുകാരും പോലീസും ചർച്ച നടത്തിയതിന് ശേഷമാണ് സംഘർഷാവസ്ഥ ശാന്തമാക്കിയത്. പതിനൊന്നോടെ കൊടികയറ്റവും മുട്ടയും പാലും സമർപ്പണവും നടത്തിയാണ് ജനങ്ങൾ പിരിഞ്ഞു പോയത്.